തമിഴ്‌നാട്ടില്‍ ടോള്‍നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യം, പ്രതിഷേധം 

തമിഴ്‌നാട്ടില്‍ ദേശീയപാതയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ദേശീയപാതയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. ഏഴു മുതല്‍ പത്തുശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

തമിഴ്‌നാട്ടിലെ ദേശീയ പാതയിലെ 19 ടോള്‍ പ്ലാസകളിലാണ് ടോള്‍ നിരക്ക് കൂടുതല്‍ ഈടാക്കുക. ചില ടോള്‍ പ്ലാസകളില്‍ ഏഴു മുതല്‍ പത്തുശതമാനം വരെയാണ് ടോള്‍ നിരക്കില്‍ വര്‍ധന. മറ്റിടങ്ങളില്‍ നിരക്ക് വര്‍ധന കുറഞ്ഞ തോതിലാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. 

ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പട്ടാളിമക്കള്‍ കക്ഷി നേതാവ് എസ് രാമദാസ് അറിയിച്ചു. വാഹന യാത്രക്കാരില്‍ നിന്ന് ഇതുവരെ പിരിച്ച ടോള്‍ നിരക്കും ചെലവും സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ ദേശീയപാത അതോറിറ്റിയോട് പിഎംകെ നേതാവ് ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now