
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. 1,10,720 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 13,840 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും പണപ്പെരുപ്പ നിരക്ക് കുറയുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ആഗോള വിപണിയില്‍ എണ്ണ ലഭ്യത വര്‍ധിക്കാന്‍ സഹായകമായ നിലയില്‍ അമേരിക്കയും റഷ്യയും കരാറില്‍ എത്തിയതാണ് സമീപഭാവിയില്‍ തന്നെ പണപ്പെരുപ്പ നിരക്ക് കുറയാന്‍ ഇടയാക്കുമെന്ന പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് ഉയര്‍ന്നതുമായിരുന്നു സ്വര്‍ണവിലയെ സ്വാധീനിച്ചത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Summary
kerala gold rate decreased
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





