നാല് വര്‍ഷത്തിന് ശേഷം പത്ത് ശതമാനം ആളുകള്‍ക്കെങ്കിലും ജോലികൊടുക്കാനാവുമോ?. അവരുടെ വിദ്യാഭ്യാസം നഷ്ടമാവുന്നതിന് ആരാണ് ഉത്തരവാദി?.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ/ ഫയൽ
Last Updated :20 January 2024, 9:03 am IST

News Now

മുംബൈ: അഗ്‌നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നാളെ നിങ്ങള്‍ രാജ്യത്ത് ഒരു വാടക സര്‍ക്കാര്‍ മതിയെന്ന് പറഞ്ഞേക്കുമെന്നും പ്രധാനമന്ത്രിക്കായും മുഖ്യമന്ത്രിക്കായും ടെന്‍ഡര്‍ നോട്ടീസ് ഇറക്കുമോയെന്നും താക്കറെ ചോദിച്ചു.

ചെറുപ്പക്കാരെ തെരുവിലിറക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? നാല് വര്‍ഷത്തിന് ശേഷം എന്ത് ജോലിയാണ് നിങ്ങള്‍ക്കവര്‍ക്ക് നല്‍കാന്‍ കഴിയുകയെന്നും താക്കറെ ചോദിച്ചു. വര്‍ഷത്തില്‍ രണ്ടുകോടി ജോലി നല്‍കുമെന്ന് പറഞ്ഞു. ഒന്നുമുണ്ടായില്ല.വലിയ പേരില്‍ പദ്ധതികള്‍ കൊണ്ടുവരികയും വാക്ക് പാലിക്കാതിരിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

നോട്ട് നിരോധനം ജനം സഹിക്കുകയായിരുന്നു. എന്നാല്‍ കാര്‍ഷികനിയമത്തില്‍ രാജ്യത്ത് ശക്തമായി പ്രതിഷേധം ഉണ്ടായി. ഒടുവില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഇപ്പോള്‍ അഗ്‌നിപഥിന്റെ പേരില്‍ കേന്ദ്രം പുതിയ പ്രശ്‌നമുണ്ടാക്കുകയാണെന്നും താക്കറെ പറഞ്ഞു.

17 മുതല്‍ 21 വയസുവരെ അവര്‍ പഠിക്കുന്ന സമയത്താണ്് അഗ്‌നിവീരരായി തെരഞ്ഞെടുക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം പത്ത് ശതമാനം ആളുകള്‍ക്കെങ്കിലും ജോലികൊടുക്കാനാവുമോ?. അവരുടെ വിദ്യാഭ്യാസം നഷ്ടമാവുന്നതിന് ആരാണ് ഉത്തരവാദി?. ഈ ചോദ്യങ്ങളാണ് യുവാക്കള്‍ ചോദിക്കുന്നത്. അപ്പോള്‍ അവരെ തെരുവിലേക്കിറക്കിയതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണെന്നും താക്കറെ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates