
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില് പ്രേം നസീറിന്റെ പേരില് അവാര്ഡ് ഏര്പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

തിരുവനന്തപുരം: ചലച്ചിത്രനടന് പ്രേം നസീറിന്റെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കാന് സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില് ചേര്ന്ന സിനിമാ സംഘടനകളുടെ യോഗത്തില് തീരുമാനം. ഡിസംബര് 11ന് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില് പ്രേം നസീറിന് ആദരമര്പ്പിച്ചുകൊണ്ടാണ് ആഘോഷങ്ങളുടെ തുടക്കം. 2027 ഏപ്രില് ഏഴിന് അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തില് തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് വിപുലമായ പരിപാടികളോടെ ആഘോഷങ്ങള്ക്ക് പരിസമാപ്തിയാകും.
പ്രേം നസീറിന് മലയാള സിനിമ നല്കുന്ന ഏറ്റവും വലിയ ആദരമാകും നാലുമാസം നീണ്ടുനില്ക്കുന്ന ജന്മശതാബ്ദി ആഘോഷമെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ചിറയിന്കീഴില് പ്രേം നസീറിന്റെ പേരില് നിര്മിക്കുന്ന പഠനഗവേഷണ കേന്ദ്രത്തിന്റെ നിര്മാണം അടിയന്തരമായി പൂര്ത്തിയാക്കും. തിരുവനന്തപുരത്ത് അദ്ദേഹത്തിന് സ്മാരകം നിര്മിക്കുന്നതിനായി സ്ഥലം കണ്ടെത്തും. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില് പ്രേം നസീറിന്റെ പേരില് അവാര്ഡ് ഏര്പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി യോഗത്തില് പറഞ്ഞു.
31-ാമത് ഐഎഫ്എഫ്കെയില് പ്രേം നസീറിന് ആദരമര്പ്പിച്ച് റിട്രോസ്പെക്ടീവ് വിഭാഗത്തില് പ്രത്യേക ചലച്ചിത്രപ്രദര്ശനം ഒരുക്കും. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളായ സിനിമകള് പ്രദര്ശിപ്പിക്കും. കൂടാതെ, മള്ട്ടിമീഡിയാ പ്രദര്ശനം, ഫോട്ടോ, പോസ്റ്റര് പ്രദര്ശനം, ഓഡിയോ വീഡിയോ ഇന്സ്റ്റലേഷനുകള്, ഇന്ററാക്ടീവ് വീഡിയോ ഇന്സ്റ്റലേഷന് വാള്, ചലച്ചിത്രസംവാദം, അനുസ്മരണ പ്രഭാഷണ പരമ്പര മുതലായവ സംഘടിപ്പിക്കും.
സംസ്ഥാനമെമ്പാടും ജില്ലാ തലത്തില് ചിത്രപ്രദര്ശനങ്ങള്, സ്കൂള് വിദ്യാര്ഥികള്ക്ക് ക്വിസ് മല്സരങ്ങള്, കലാമത്സരങ്ങള് എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കാന് യോഗത്തില് തീരുമാനമായി.സംസ്ഥാനത്തെമ്പാടും ടൂറിങ് ടാക്കീസിലൂടെ സ്കൂളുകളില് നസീര് സിനിമകളുടെ പ്രദര്ശനം സംഘടിപ്പിക്കും. നസീര് സിനിമകള് 4 സ ഗുണനിലവാരത്തിലേക്ക് മാറ്റിയെടുക്കാന് ശ്രമം തുടങ്ങും. പ്രേം നസീറിന്റെ നൂറാം ജന്മദിനമായ 2027 ഏപ്രില് ഏഴിന് സംസ്ഥാനത്തെ എല്ലാ തീയേറ്ററുകളിലും സൗജന്യമായി അദ്ദേഹത്തിന്റെ സിനിമകള് പ്രദര്ശിപ്പിക്കുമെന്ന് തീയേറ്റര് ഉടമകള് യോഗത്തെ അറിയിച്ചു.
യോഗത്തില് സാംസ്കാരിക വകുപ്പ് സ്പെഷ്യല് സെക്രട്ടറി എം അഞ്ജന, ഡയറക്ടര് കെ ഇമ്പശേഖര്, ചലച്ചിത്ര അക്കാദമി ചെയര്മാന് രവീന്ദ്രന്, കെഎസ്എഫ്ഡിസി ചെയര്മാന് പ്രേംകുമാര്, കേരള സാംസ്കാരിക പ്രവര്ത്തക ക്ഷേമനിധി ബോര്ഡ് ചെയര്മാന് എം രഞ്ജിത്ത്, കെഎസ്എഫ്ഡിസി വൈസ് ചെയര്മാന് ആലപ്പി അഷ്റഫ് തുടങ്ങിയവരും പ്രേം നസീര് ഫൗണ്ടേഷന്, അമ്മ, മാക്ട, ഫെഫ്ക, ഫിലിം ചേംബര്, നിര്മാതാക്കള്, വിതരണക്കാര്, എക്സിബിറ്റേഴ്സ്, ട്രിവാന്ഡ്രം ഫിലിം ഫ്രറ്റേണിറ്റി, ഡബ്ല്യൂസിസി, കെ ആര് നാരായണന് ഫിലിം ഇന്സ്റ്റിറ്റ്യൂട്ട് പ്രതിനിധികളും പങ്കെടുത്തു.
Summary
The government is planning extensive celebrations for Prem Nazir's birth centenary.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

