പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു, ബൈക്ക് യാത്രക്കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക്, രണ്ടുമരണം- വീഡിയോ 

കര്‍ണാടകയില്‍ അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു

ബംഗളൂരുവില്‍ നടന്ന വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യം
Last Updated :20 January 2024, 8:49 am IST
Edited by :migrator

ബംഗളൂരു: കര്‍ണാടകയില്‍ അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. 

ചൊവ്വാഴ്ച വൈകീട്ട് ബംഗളൂരു ഇലക്ട്രോണിക്‌സ് സിറ്റി മേല്‍പ്പാലത്തിലാണ് സംഭവം. അതിവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴെ കൂടി കടന്നുപോകുന്ന റോഡിലേക്ക് തെറിച്ചുവീണു. വാഹനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബുള്ളറ്റാണ് അപകടത്തില്‍പ്പെട്ടത്. ഹോസൂര്‍ റോഡിലേക്ക് പോകുകയായിരുന്ന ബൈക്കിലാണ് ഇടിച്ചത്.യാത്രക്കിടെ ലേ-ബൈയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് നിയന്ത്രണം വിട്ട് വന്ന കാര്‍ ഇടിച്ചത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now