'എച്ച്‌ഐവി രോഗിയാക്കിയതിന് ദൈവത്തോട് പ്രതികാരം'; ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കി; ഒടുവില്‍....

തന്നെ എച്ച്‌ഐവി ബാധിതനാക്കിയത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നാണ് യുവാവിന്റെ വാദം

HIV Positive Man Robs Chhattisgarh Temples
പ്രതി ക്ഷേത്രത്തില്‍ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം
Edited by :Sujith
Last Updated :30 ഓഗസ്റ്റ് 2025, 4:32 pm IST

റായ്പൂര്‍: പതിവ് മോഷ്ടക്കാളില്‍ നിന്നും വളരെ വ്യത്യസ്തനാണ് ഈ കള്ളന്‍!. ഇയാള്‍ ഇതുവരെ മോഷണങ്ങളെല്ലാം തന്നെ ക്ഷേത്രങ്ങളിലുമാണ്. നിരവധി മോഷണം നടത്തിയ ഈ കള്ളന്‍ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ അയാള്‍ മോഷണം നടത്താനുള്ള കാരണം പറഞ്ഞപ്പോള്‍ അത് പൊലീസുകാരെയും അമ്പരിപ്പിച്ചു. ദൈവത്തിനോടുള്ള തന്റെ പ്രതികാരമാണ് മോഷണമെന്നായിരുന്നു യുവാവിന്റെ മറുപടി.

2012ല്‍ ഒരു ആക്രമണക്കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ എച്ച്‌ഐവി ബാധിതനാകുന്നത്. ഇതോടെ തനിക്ക് മതത്തിലുള്ള വിശ്വാസവും നഷ്ടമായെന്ന് യുവാവ് പറയുന്നു. തന്റെ രോഗബാധ ദൈവത്തിന്റെ പ്രവൃത്തിയാണെന്നാണ് യുവാവിന്റെ വാദം. അതുകൊണ്ടാണ് ദൈവത്തിന്റെ മുതലുകള്‍ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്.

ദുര്‍ഗയിലും പരിസരങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായി യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ യുവാവ് അതിലേറെ മോഷണം നടത്തിയിട്ടുണ്ടാവുമെന്നാണ് പൊലീസ് പറയുന്നത്. ഒരേരീതിയിലായിരുന്നു ഇയാളുടെ മോഷണമെന്നും പൊലിസ് പറയുന്നു. കാണിക്കവഞ്ചികളില്‍ നിന്ന് പണം മോഷ്ടിക്കുകയും ആഭരണങ്ങള്‍ അവിടെ ഉപേക്ഷിക്കുകയും ചെയ്യും. ഓരോ മോഷണത്തിന് മുന്‍പും ശേഷവും പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ വസ്ത്രം മാറുമായിരുന്നെന്നും പൊലീസ് പറയുന്നു. ഇയാള്‍ മോഷണത്തിനായി ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു.

2012ല്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് മോഷണം തുടങ്ങിയത്. ആദ്യം ക്ഷേത്രത്തെക്കുറിച്ച് മനസിലാക്കും. അതിനുശേഷമാണ് മോഷണം നടത്തുക. അവസാനമായി നടത്തിയ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. തന്റെ ജീവിതം അന്യായമായി നശിപ്പിച്ചത് ദൈവമാണെന്നാണ് ഇയാളുടെ വാദം. ജയിലിലെ പായയില്‍ നിന്നാണ് തനിക്ക് എച്ച്‌ഐവി ഉണ്ടായതെന്നും ഇയാള്‍ പറയുന്നു. തുടര്‍ന്നാണ് ഇയാള്‍ ദൈവത്തോടുള്ള പ്രതികാരത്തിന്റെ ഭാഗമായി മോഷണം തുടര്‍ന്നത്.

News Now

Summary

HIV Positive Man Robs Chhattisgarh Temples, Calls It 'Revenge Against God'Chhattisgarh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates