ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിറിന് ഹരിയാനയിൽ ഇന്ന് തുടക്കം; പിണറായി വിജയൻ പങ്കെടുക്കും

രണ്ടു ദിവസമായി നടക്കുന്ന യോ​ഗത്തിൽ, സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർ, ഡിജിപിമാർ തുടങ്ങിയവരും പങ്കെടുക്കും

അമിത് ഷാ/ ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:08 am IST
Edited by :migrator

ന്യൂഡൽഹി : സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ രണ്ടു ദിവസത്തെ ചിന്തൻ ശിബിർ യോഗം ഇന്ന് ഹരിയാനയിൽ ആരംഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് യോ​ഗം വിളിച്ചു ചേർത്തത്. യോ​ഗത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 

രണ്ടു ദിവസമായി നടക്കുന്ന യോ​ഗത്തിൽ, സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർ, ഡിജിപിമാർ തുടങ്ങിയവരും പങ്കെടുക്കും. വിഷൻ 2047നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞകൾക്കുമുള്ള കർമ്മ പരിപാടികൾ തയ്യാറാക്കുകയാണ് പ്രധാന അജണ്ട. 

സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, പൊലീസ് സേനയുടെ നവീകരണം എന്നിവയും യോഗത്തിൽ ചർച്ചയാകും.  പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചിന്തൻ ശിബിരത്തെ അഭിസംബോധന ചെയ്യും. കേരളത്തിലെ ഭരണത്തിൽ ഗവർണറുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ഉന്നയിച്ചേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now