വീണ്ടും ദുരഭിമാനക്കൊല; 19കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; പിതാവ് അറസ്റ്റില്‍

സാമൂഹികമാധ്യമങ്ങളിലൂടെയാണ് യുവതിയും യുവാവും തമ്മില്‍ സൗഹൃദമായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST
Edited by :migrator

ലക്‌നൗ:  ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ വീണ്ടും ദുരഭിമാനക്കൊല. 19കാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ 58കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവുമായുള്ള മകളുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  ലല്ലന്‍ അലി എന്നയാളാണ് അറസ്റ്റിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഫെബ്രുവരി 25ന് അലിയുടെ മകളും കാമുകനും ഇളയസഹോദരിയും ചേര്‍ന്ന് മുംബൈയിലേക്ക് നാടുവിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് യുവതിയും യുവാവും തമ്മില്‍ സൗഹൃദമായത്. സൗഹൃദം ദൃഡമായതോടെ ഇവര്‍ മുംബൈയിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ചു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ താമസിക്കാന്‍ പണമില്ലെന്ന് മനസിലാക്കിയതോടെ സഹോദരിമാര്‍ അര്‍ധസഹോദരനെ വിളിച്ചുവരുത്തുകയായിരുന്നു.

മാര്‍ച്ച് രണ്ടിന് ഇയാള്‍ സഹോദരിമാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മകളുടെ ഫോണ്‍ പിതാവ് നശിപ്പിച്ചെങ്കിലും കാമുകനുമായുള്ള സംസാരം തുടര്‍ന്നു. ഇതില്‍ പ്രകോപിതനായ പിതാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്യുകായിയിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now