
റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരണം; വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
ശനിയാഴ്ച വൈകുന്നേരം വാല്‍ദേവി നദി പാലത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലായിരുന്നു അപകടം

മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ മൊബൈല്‍ഫോണില്‍ റീല്‍ ചിത്രീകരിക്കവെ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. സങ്കേത് കൈലാസ് റാത്തോഡ്, സച്ചിന് ദിലീപ് കാര്‍വാര്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം.
ശനിയാഴ്ച വൈകുന്നേരം വാല്‍ദേവി നദി പാലത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലായിരുന്നു അപകടം. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ മൊബൈലില്‍ റീല്‍സ് ഷൂട്ട് ചെയ്യുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതിനിടെ ഇരുവരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

ജമ്മുവില്‍ ഭീകരാക്രമണം; 10 പേര് കൊല്ലപ്പെട്ടു
ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും ഡിയോലാലി ക്യാമ്പിലെ ഭാട്ടിയ കോളജിലെ വിദ്യാര്‍ഥികളാണെന്നും 11-ാം ക്ലാസ് പരീക്ഷ വിജയിച്ചവരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ 16കാരന് ട്രെയിന്‍ ഇടിച്ചുമരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


