വ്യാജ റെംഡെസിവിർ കുത്തിവെച്ച് ആശുപത്രി; കോവിഡ് ബാധിതനായ ഡോക്ടർ മരിച്ചു

12 കുപ്പി മരുന്നാണ് ഇവിടെ അനുവദിച്ചിരുന്നത്. എന്നാൽ 18 കുപ്പികൾ കണ്ടെത്തി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator


ചെന്നൈ: വ്യാജ മരുന്ന് കുത്തിവെച്ച് കോവിഡ് ബാധിതനായ ഡോക്ടർ മരിച്ചു. ഡിണ്ടിവനം മെഡ് സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ ചികിത്സയിലിരുന്ന ഡോക്ടറാണ് വ്യാജ മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് മരിച്ചത്. 

വ്യാജ റെംഡെസിവിർ മരുന്നാണ് ഇയാളിൽ കുത്തിവെച്ചത്. ഇതേ തുടർന്ന് അവശനിലയിലായ ഇദ്ദേ​ഹത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് ആരോ​ഗ്യ വകുപ്പ് ആശുപത്രിയിൽ പരിശോധന നടത്തി. 

12 കുപ്പി മരുന്നാണ് ഇവിടെ അനുവദിച്ചിരുന്നത്. എന്നാൽ 18 കുപ്പികൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുതുച്ചേരിയിൽ നിന്നാണ് മരുന്ന് എത്തിച്ചതെന്ന് കണ്ടെത്തി. കോവിഡ് ചികിത്സയിലും ഇവിടെ ക്രമക്കേട് കണ്ടെത്തി. തുടർന്ന് കോവിഡ് ചികിത്സയ്ക്കുള്ള ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now