News Now
ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള്, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
വിവാഹത്തെച്ചൊല്ലി തര്ക്കം; ഇടുക്കിയില് 18 കാരിയെ കൊന്ന് പെട്രോള് ഒഴിച്ചു കത്തിച്ചു; 19 കാരന് പിടിയില്

മഞ്ഞളിലെ കുർക്കുമിൻ എന്താണ്? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?

ഗുരുഗ്രാം: കോവിഡ് പോസിറ്റിവ് ആയെന്നു വാര്ത്ത വന്നു മണിക്കൂറുകള്ക്കകം സ്വയം പ്രഖ്യാപിത ആള്ദൈവം ഗുര്മീത് റാം റഹീമിന് പരിശോധനാഫലം നെഗറ്റീവ്. ഇന്നലെയാണ് ഗുര്മീതിനെ ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവായത്. ആശുപത്രിയില് ഗുര്മീതിനെ പരിചരിക്കാന് ഹണിപ്രീത് എത്തിയിരുന്നു
ഹരിയാനയിലെ സുരാനിയ ജയിലില് ആയിരുന്ന ഗുര്മീതിനെ നേരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വയറ് വേദന കാരണമാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ഗുര്മീതിനെ ആശുപത്രിയില് ചികിത്സക്കായി കൊണ്ടുപോയത്. രണ്ടാഴ്ച മുമ്പ് ഇതേ ആശുപത്രിയില് ഗുര്മീതിനെ പ്രവേശിപ്പിക്കുകയും ചികിത്സ നല്കുകയും ചെയ്തിരുന്നു. രക്ത സമ്മര്ദത്തെക്കുറിച്ച് പരാതിപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക മുറിയും പരിചരണവും നല്കിയിരുന്നു.
Haryana | Dera Sacha Sauda chief Gurmeet Ram Rahim Singh admitted at Medanta Medicity in Gurugram, tests negative for COVID19: Gurugram Chief Medical Officer (CMO) Dr Virender Yadav to ANI
â ANI (@ANI) June 7, 2021
(File photo) pic.twitter.com/YcJpXNy4VI
ഡോക്ടര്മാരുടെ പ്രത്യേക സംഘത്തെ തന്നെ ചികിത്സക്കായി നിയോഗിക്കുകയും ചെയ്തു. ഹരിയാനയിലെ സിര്സ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ദേരാ സച്ച സൗദ വിഭാഗത്തിന്റെ 53കാരനായ മേധാവിയായ ഗുര്മീത് തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ജയിലിലായത്. 2017 മുതല് റോത്താക്കിലെ സുനാരിയ ജയിലില് 20 വര്ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഗുര്മീത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

