ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം; പൂനെയിലെ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കൂടുതൽ അന്വേഷണത്തിനായി എഫ്എസ്എസ്എഐ കമ്പനിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

മുംബൈ: ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ പൂനെയിലെ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയ ശേഷമാണ് നടപടിയെടുത്തത്.
ഫൊറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിനായി എഫ്എസ്എസ്എഐ കമ്പനിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതൽ നടപടികളുണ്ടാവുകയെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോൺ ഐസ്ക്രീമിൽ നിന്ന് വിരൽ കിട്ടിയെന്നായിരുന്നു മുംബൈ നിവാസിയായ ഡോക്ടറുടെ പരാതി. മലാഡ് പൊലീസിൽ ആണ് യുവാവ് പരാതി നൽകിയത്. ബട്ടർ സ്കോച്ച് ഐസ്ക്രീം പകുതിയോളം കഴിച്ച ശേഷമായിരുന്നു വിരൽ കിട്ടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



