
News Now
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

ഹൈദരബാദ്: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ഹൈദരബാദില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറായ 22കാരിയെ കഴുത്തുറത്ത് കൊലപ്പെടുത്താന്‍ ശ്രമം. സാരമായി പരിക്കേറ്റ യുവതിയെ ഹൈദരബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ഗണേഷ് ബന്ധുവായ യുവതിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ആന്ധ്രാപ്രദേശിലെ പല്‍നാട് സ്വദേശിനിയായ യുവതി യുവാവിന്റെ അഭ്യര്‍ഥന നിരസിച്ചിരുന്നു. ഹൈദരബാദിലെ ഒരുസ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടി ഗച്ചിബൗളി പ്രദേശത്തെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി ഹോസ്റ്റലിലെത്തിയ ഗണേഷ് സമീപത്തെ ഹോട്ടലിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വിവാഹം കഴിക്കാനുള്ള ആഗ്രഹം ഒരിക്കല്‍ കൂടി ഇയാള്‍ യുവതിയെ അറിയിച്ചു. ഇത് യുവതി നിരസിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമാവുകയും യുവാവ് ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. യുവതിയുടെ കഴുത്തിലും മുഖത്തും കൈകളിലും കുത്തേറ്റിട്ടുണ്ട്. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


