'എനിക്ക് നീതി വേണം'; രാഹുല്‍ ഗാന്ധിയെ കണ്ട് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിത

സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയാണ് ഇവര്‍ രാഹുലിനെ കണ്ടത്.

'I want justice': Unnao rape survivor meets Rahul Gandhi
'I want justice': Unnao rape survivor meets Rahul Gandhiani
Edited by :ആതിര അഗസ്റ്റിന്‍
Last Updated :24 ഡിസംബർ 2025, 8:38 pm IST

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിത. അമ്മയ്ക്കും സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാനയ്ക്കുമൊപ്പമാണ് യുവതി രാഹുലിനെ കാണാനെത്തിയത്. സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയാണ് ഇവര്‍ രാഹുലിനെ കണ്ടത്.

നീതി വേണമെന്നും തങ്ങള്‍ കടന്നു പോകുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് പറയാനാണ് രാഹുലിനെ കാണാനെത്തിയതെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും രാഷ്ട്രപതിയേയും കാണണമെന്നും യുവതി രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് നീതി വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉന്നാവോ കേസിലെ പ്രതിയും ബിജെപി മുന്‍ നേതാവുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ അതിജീവിതയും മാതാവും യോഗിതയ്‌ക്കൊപ്പം ബുധനാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയായിരുന്നു.

News Now

Summary

'I want justice': Unnao rape survivor meets Rahul Gandhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates