
'വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല'
'വോട്ട് നശിപ്പിക്കപ്പെട്ടാല്‍ ഭരണഘടന പ്രവര്‍ത്തിക്കുന്നില്ല എന്നാണര്‍ത്ഥം. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുകയാണ്'

ന്യൂഡല്‍ഹി: എസ്ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ എതിര്‍പ്പുകള്‍ തള്ളിക്കളയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ബിജെപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. 'വോട്ട് ചോരി' (വോട്ട് മോഷണം) നടക്കുന്നത് 'കാനൂന്‍ ചോരിക്ക്' (നിയമങ്ങളുടെ മോഷണം) വഴിയൊരുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടുകള്‍ കവര്‍ന്നെടുക്കപ്പെടുമ്പോള്‍, അത്തരക്കാര്‍ തെരഞ്ഞെടുക്കുന്ന എംപിമാര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് യാതൊരു നിയമസാധുതയുമില്ലെന്നും അത് ജനങ്ങളുടെ നിയമങ്ങളെ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ദേശദ്രോഹിയാണെന്നും രാജിവെക്കണമെന്നും കോണ്‍ഗ്രസ് എംപി ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യം തകര്‍ക്കപ്പെടുന്നത് കൈയുംകെട്ടി നോക്കിയിരിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭരണകക്ഷിയുടെയും നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 'വോട്ട് മോഷണത്തില്‍ നിന്നാണ് നിയമ മോഷണം ഉണ്ടാകുന്നത്. ഇന്ന് വോട്ടില്ല, നിയമനിര്‍മ്മാണ സംവിധാനവുമില്ല. വോട്ട് കവര്‍ച്ച ചെയ്യപ്പെട്ടാല്‍, അതുവഴി പാര്‍ലമെന്റിലെത്തിയ ജനപ്രതിനിധികള്‍ പാസാക്കുന്ന നിയമങ്ങളും മാറ്റങ്ങളും പോലും നിയമവിരുദ്ധമാണ്' -രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾ നേടുമെന്നും അടുത്ത 30 വർഷത്തേക്ക് എൻഡിഎ ഭരണത്തിൽ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയനേതാവിനും ജനാധിപത്യത്തെക്കുറിച്ച് ഇത്തരത്തിൽ ആത്മവിശ്വാസത്തോടെ പറയാനാവില്ല. കാരണം, ജനാധിപത്യത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലാതാവില്ല’ –മുന്‍കാലങ്ങളില്‍ ഇന്ദിര ഗാന്ധി ഉള്‍പ്പെടെ നേരിട്ട പ്രതിസന്ധി ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞു.
നിലവിലെ പ്രതിസന്ധികള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് ഉത്തരവാദിയെന്നും, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഇതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയതായും രാഹുല്‍ അവകാശപ്പെട്ടു. രാജ്യവ്യാപകമായി എസ്ഐആര്‍ നടപ്പിലാക്കിയ കഴിഞ്ഞ 10 മാസത്തിനിടയില്‍ പല വിഷയങ്ങളിലും മറ്റ് രണ്ട് കമ്മീഷണര്‍മാരും ഗ്യാനേഷ് കുമാറുമായി യോജിച്ചിരുന്നില്ലെന്നും അവരെ പല കാര്യങ്ങളിലും ഇരുട്ടില്‍ നിര്‍ത്തിയെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്‍ശം.
വോട്ട് നമ്മുടെ രാജ്യത്തിന്റെ അടിത്തറയാണ്, അതാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഇത് വോട്ടിനുനേരെയുള്ള ആക്രമണം മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണമാണ്. വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. വോട്ട് നശിപ്പിക്കപ്പെട്ടാല്‍ ഭരണഘടന പ്രവര്‍ത്തിക്കുന്നില്ല എന്നാണര്‍ത്ഥം. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുകയാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നെന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പുണ്ട്.
വോട്ട് തകര്‍ക്കപ്പെട്ടാല്‍ നമ്മുടെ ഭരണഘടനയും തകര്‍ക്കപ്പെട്ടു. അതിന് ഇനി ശക്തിയില്ല, അത് പ്രവര്‍ത്തിക്കുന്നില്ല. വോട്ട് സംരക്ഷിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാജയപ്പെട്ടെന്നും, താന്‍ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലെന്നും തെളിവുകളോടെയാണ് ഇത് കാണിച്ചതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, ഗ്യാനേഷ് കുമാറിനെതിരെ മുന്‍പും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും അന്നത് അവഗണിക്കപ്പെടുകയായിരുന്നുവെന്നും ആരോപിച്ചു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Vote Chori Leads To Kanoon Chori: Rahul Gandhi Attacks BJP, Poll Body Chief
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്കി ആദരിക്കണം, ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമരഹിതമായി നടത്തി; പ്രകീര്‍ത്തിച്ച് ബിജെപി നേതാവ്

വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര നിയമലംഘനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി


