
'ബ്ലാക് മെയിലിങ് എന്നെ തളര്‍ത്തി'; ലൈംഗിക ബന്ധത്തിനിടെ കാമുകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍
ഇഖ്ബാല്‍ എന്ന യുവാവ് തന്നെ ലൈംഗിക ബന്ധത്തിന് നിരന്തരം നിര്‍ബന്ധിക്കുകയും റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോളുകള്‍ ഭര്‍ത്താവിനെ കേള്‍പ്പിച്ച് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്കി.

ലഖ്നൗ: കാമുകനെ ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബ്ലാക്മെയില്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് 32 കാരിയായ സ്ത്രീ മൊഴി നല്കി. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇഖ്ബാല്‍ എന്ന യുവാവ് തന്നെ ലൈംഗിക ബന്ധത്തിന് നിരന്തരം നിര്‍ബന്ധിക്കുകയും റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോളുകള്‍ ഭര്‍ത്താവിനെ കേള്‍പ്പിച്ച് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്കി. കരകൗശല വിദഗ്ധനായ ഇയാള്‍ ഗ്രാമത്തിലെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഇരുവരും പരസ്പരം പരിചയപ്പെടുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തത്. തന്നോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വീട്ടിലെത്തിയ ഇഖ്ബാല്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ കോള്‍ റെക്കോര്‍ഡിങ് ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
ഇഖ്ബാലിന്റെ ബ്ലാക്മെയിലിങ് സഹിക്കാന്‍ പറ്റിയില്ലെന്നും മടുത്തുവെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു. ചെറിയ കുട്ടികളുള്ളതുകൊണ്ട് സഹിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിനെ ഉറക്കി കിടത്താനുള്ള ഗുളികകള്‍ യുവതിക്ക് നല്‍കിയത് ഇഖ്ബാലാണ്. തുടര്‍ന്ന് ഭര്‍ത്താവിനുള്ള ഭക്ഷണത്തില്‍ യുവതി ഉറക്ക ഗുളിക കലര്‍ത്തി നല്കി. ഇഖ്ബാല്‍ യുവതിയെ ഫോണില്‍ വിളിച്ച് വീട്ടിലേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അവിടെയെത്തിയ യുവതി ലൈംഗിക ബന്ധത്തിനിടെ യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



