
36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍
നഗരസഭയുടെ 1.26 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്

തിരുവനന്തപുരം: വ്യാജരേഖകള്‍ ഉണ്ടാക്കി വായ്പാ തുടകയുടെ ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം തിരുവല്ലം സ്വദേശിനിയായ എല്‍. ബിന്ദു (47) ആണ് അറസ്റ്റിലായത്. പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കായുള്ള സ്വയം തൊഴില്‍ സംരംഭ പദ്ധതിയില്‍ വായ്പ തുകയുടെ സബ്സിഡി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയാണ് പണം തട്ടിയത്.
സംരംഭക ഗ്രൂപ്പുകള്‍ക്ക് സബ്സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകള്‍ ഉണ്ടാക്കിയ ശേഷം യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കാതെ ഈ തുക സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് ഫണ്ട് തട്ടിയെടുത്തത്. നഗരസഭയുടെ 1.26 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
കേസിലെ 8-ാം പ്രതിയായ ബിന്ദു മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസില്‍ തിരുവനന്തപുരം കോര്പ്പറേഷന് മുന്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പ്രവീണ്‍ രാജ്, മുന്‍ എസ്സി പ്രമോട്ടര്‍മാരായ എസ്.സിന്ധു, അജിത, പട്ടം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ മാനേജര്‍ സോണി, ആധാരം എഴുത്തുകാരനായ സുരേഷ് ബാബു എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Woman arrested for embezzling loan amount using forged documents
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍, കെട്ടിയിട്ട് മര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍

13,000 കോടി രൂപയുടെ തട്ടിപ്പ്: നീരവ് മോദിയുടെ സഹായി സന്ദീപ് മിസ്ത്രി അറസ്റ്റില്‍



