മെഡിക്കല്‍ ഗവേഷണ രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ/ എഎന്‍ഐ ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

ന്യൂഡല്‍ഹി: മെഡിക്കല്‍ ഗവേഷണ രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

എട്ടു ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.ഡിസംബര്‍ 16ന് 59കാരനായ ബല്‍റാം ഭാര്‍ഗവയെ എയിംസിന്റെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തതായും ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates