വനിതകള്‍ക്കും പിന്നോക്ക വിഭാഗത്തിനും പ്രാധാന്യം; യുപിയില്‍ നിന്ന് ആറുപേര്‍, കേന്ദ്രമന്ത്രിസഭ പുനഃസംഘടന നാളെ വൈകുന്നേരം ആറിന്

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ബുധനാഴ്ച വൈകിട്ട് ആറുമണിക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST



ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ബുധനാഴ്ച വൈകിട്ട് ആറുമണിക്ക്. യുവത്വത്തിന് പ്രാധാന്യം നല്‍കിയുള്ളതാകും പുതിയ മന്ത്രിസഭയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വനിതകള്‍ മന്ത്രിസ്ഥാനം നല്‍കുകയും ഭരണപരിചയമുള്ളവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒബിസി വിഭാഗത്തില്‍നിന്ന് 24 പേര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കും. ചെറിയ സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. പുനഃസംഘടനയോടെ മന്ത്രിമാരുടെ ശരാശരി വിദ്യാഭ്യാസയോഗ്യതയും ഉയരും. പിഎച്ച്ഡി, എംബിഎ, ബിരുദാനന്തര ബിരുദം എന്നിവയുള്ളവരും പ്രൊഫഷണലുകളും കേന്ദ്രമന്ത്രിസഭയിലെത്തും. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കും. തെരഞ്ഞെടുപ്പ് അടുത്ത യുപിയില്‍ നിന്ന് ആറ് മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. 

മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ള ചിലര്‍ ഇതിനോടകം ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, എല്‍ജെപി നേതാവ് പശുപതി പരാസ്, നാരായണ്‍ റാണെ, വരുണ്‍ ഗാന്ധി തുടങ്ങിയവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now