
News Now
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

മുംബൈ: മഹാരാഷ്ട്രയില് മാറ്റമില്ലാതെ കോവിഡ് വ്യാപനം തടരുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളില്. ഇന്നലെത്തെ അപേക്ഷിച്ച് ഇന്ന് രോഗ മുക്തരുടെ എണ്ണത്തിലും വലിയ കുറവുണ്ട്.
സംസ്ഥാനത്ത് ഇന്ന് 54,022 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗികളേക്കാള് രോഗ മുക്തരുടെ എണ്ണത്തില് കുറവുണ്ടായിരുന്നു. എന്നാല് ഇന്ന് രോഗ മുക്തരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയത് ആശങ്ക നല്കുന്നു. ഇന്ന് 898 പേരാണ് മരിച്ചത്.
ഇന്ന് 37,386 പേര്ക്ക് മാത്രമാണ് രോഗ മുക്തി. ഇന്നലെ 63,842 പേര്ക്ക് രോഗ മുക്തിയുണ്ടായിരുന്നു.
സംസ്ഥാനത്തെ ആകെ കേസുകള് 49,96,758. ഇതുവരെയായി 42,65,326 പേര്ക്കാണ് രോഗ മുക്തി. ആകെ മരണം 74,413. നിലവില് സംസ്ഥാനത്ത് 6,54,788 പേരാണ് ചികിത്സയിലുള്ളത്.
കര്ണാടകയിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് 48,781 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 592 പേര് മരിച്ചു. ഉത്തര്പ്രദേശില് 28,076 പേര്ക്കും തമിഴ്നാട്ടില് 26,465 പേര്ക്കും ഇന്ന് രോഗം ബാധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


