
അരുതേ, ഞങ്ങളുടെ സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യരുതേ...; ബന്‍സ്വാരയില്‍ കോണ്‍ഗ്രസ് പ്രചാരണം ഇങ്ങനെ

ബന്‍സ്വാര: അസാധാരണമായ ഒരു തെരഞ്ഞെടുപ്പു പ്രചാരണമാണ്, രാജസ്ഥാനിലെ ബന്‍സ്വാരയില്‍. സ്വന്തം സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച് വീടുകള്‍ കയറി ഇറങ്ങുകയാണ്, ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍!
ഗോത്രവിഭാഗങ്ങള്‍ക്കു പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ അവസാന നിമിഷം ഭാരത് ആദിവാസി പാര്‍ട്ടിയുമായി (ബിഎപി) സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനമാണ്, കാര്യങ്ങള്‍ ഈ നിലയില്‍ എത്തിച്ചത്. ബന്‍സ്വാരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നേരത്തെ അരവിന്ദ് ദാമോറിനെ പ്രഖ്യാപിച്ചിരുന്നു. അരവിന്ദ് പ്രചാരണം തുടങ്ങിയ ശേഷമാണ് പാര്‍ട്ടി ബിഎപിയുമായി ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരം പൊതു സ്ഥാനാര്‍ഥിയായി രാജ്കുമാര് റാവുതിനെ നിശ്ചയിച്ചു. എന്നാല്‍ അരവിന്ദ് ആവട്ടെ പിന്മാറാന് വിസമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് വെട്ടിലായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

'ഇത്തവണ റോബര്‍ട്ട് വാധ്ര വേണം'; അമേഠിയില്‍ പോസ്റ്ററുകള്‍ ( വീഡിയോ)
മണ്ഡലത്തില്‍ ഇപ്പോള്‍ ത്രികോണ മത്സരമാണ്. ബിജെപിയും കോണ്‍ഗ്രസ് -ബിഎപി സഖ്യവും പിന്നെ കോണ്‍ഗ്രസ് ടിക്കറ്റില്‍ നാമനിര്‍ദേശ പത്രിക നല്കിയ അരവിന്ദും. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ അരവിന്ദ് പിളര്‍ത്തുമെന്നും അങ്ങനെ ജയിച്ചുകയറാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ബിഎപിയുമായുള്ള ധാരണയില്‍ എതിര്‍പ്പുള്ള കോണ്‍ഗ്രസ് തനിക്കൊപ്പമുണ്ടെന്നാണ് അരവിന്ദ് പറയുന്നത്. അതേസമയം പ്രാദേശിക കോണ്‍ഗ്രസ് വീടുകളില്‍ കയറി അരവിന്ദ് പാര്‍ട്ടി സ്ഥാനാര്‍ഥിയല്ലെന്ന് പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

Related News


'താരങ്ങളുടെ ഡേറ്റ് ചോദിക്കണ്ട, ബഡ്ജറ്റ് വേണ്ട; എഐ ഉപയോഗിച്ച് മൂന്ന് മാസം കൊണ്ട് ഒരു സിനിമ ചെയ്യാൻ പറ്റും'

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച് പ്രചാരണം; വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി

