
News Now
ഭോപ്പാല്: മധ്യപ്രദേശില് ബിസിനസുകാരന്റെ വീട്ടില് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് ബിസിനസുകാരന് ശങ്കര് റായിയുടേയും സഹോദരന്മാരുടെയും വീടുകളില് നടത്തിയ റെയ്ഡില് കണക്കില്പ്പെടാത്ത എട്ടുകോടി രൂപ കണ്ടെടുത്തു. ഇതിന് പുറമേ മൂന്ന് കിലോ സ്വര്ണവും പിടികൂടിയതില് ഉള്പ്പെടുന്നു.
വ്യാഴാഴ്ച രാവിലെയാണ് ദാമോ ജില്ലയിലെ ശങ്കര് റായിയുടെ വീട്ടില് റെയ്ഡ് ആരംഭിച്ചത്. 39 മണിക്കൂര് വരെ റെയ്ഡ് നീണ്ടു. വീടിന്റെ വാട്ടര്ടാങ്കില് നിന്നും പൈപ്പില് നിന്നും പണം കണ്ടെടുക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
റെയ്ഡിനിടെ കുടുംബാംഗങ്ങള് കള്ളപ്പണം നശിപ്പിക്കാന് ശ്രമിച്ചുവെങ്കിലും കൈയോടെ പിടികൂടിയെന്നാണ് റിപ്പോര്ട്ട്. സ്വര്ണത്തിനും പണത്തിനും പുറമേ രേഖകളും കണ്ടെടുത്തിട്ടുണ്ട്. മദ്യവില്പ്പനയിലൂടെയും മറ്റും നിയമവിരുദ്ധമായി പണം സമ്പാദിച്ചതിന്റെ തെളിവുകളാണ് രേഖയിലുള്ളതെന്ന് ആദായനികുതി ഉദ്യോഗസ്ഥര് പറയുന്നു.
IT dept. raids at premises of liquor bizman and transporter Shankar Rai and family members in MP's Damoh district leads to unaccounted cash worth over Rs 8 crores. Rs 75 lakh-plus cash found stashed in a bag in underground water tank. @NewIndianXpress @gsvasu_TNIE @khogensingh1 pic.twitter.com/ZlMYwaD2Ac
â Anuraag Singh (@anuraag_niebpl) January 8, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




