
ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് വർധിപ്പിച്ചു; 30 ശതമാനം വരെ ഉയരും
ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് വർധിപ്പിച്ചു; 30 ശതമാനം വരെ ഉയരും

ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് വർധിപ്പിച്ചു. ടിക്കറ്റിന് പത്ത് ശതമാനം മുതൽ 30 ശതമാനം വരെയാണ് നിരക്ക് ഉയർത്തിയത്. പുതുക്കിയ ടിക്കറ്റ് നിരക്ക് മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും.
നേരത്തെ ഡൽഹിക്കും മുംബൈക്കും ഇടയിൽ യാത്ര ചെയ്യാൻ 3,500- 10,000 ആയിരുന്നു ടിക്കറ്റ് നിരക്ക്. പുതിയ വർധനവിലൂടെ ഇത് 3,900- 13,000 ആയി ഉയരും. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കാണ് ഈ തുക ഈടാക്കുന്നത്.
യാത്രക്കാർ നൽകേണ്ട വിമാനത്താവള ഫീസ്, പാസഞ്ചർ സെക്യൂരിറ്റി ഫീസ് (ആഭ്യന്തര സർവീസ് 150 രൂപ), ജിഎസ്ടി എന്നിവ ഇല്ലാതെയാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്. ഈ തുക പ്രത്യേകം നൽകേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



