
19,300 അടി ഉയരത്തില്‍ റോഡ് നിര്‍മ്മിച്ച് ഇന്ത്യ, ലോകത്തില്‍ ആദ്യം; ബൊളീവിയയുടെ റെക്കോര്‍ഡ് തകര്‍ത്തു - വീഡിയോ
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് കിഴക്കന്‍ ലഡാക്കില്‍ നിര്‍മ്മിച്ചു
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് കിഴക്കന്‍ ലഡാക്കില്‍ നിര്‍മ്മിച്ചു. കിഴക്കന്‍ ലഡാക്കില്‍ 19,300 അടി ഉയരത്തില്‍ റോഡ് നിര്‍മ്മിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഉംലിംഗ പാസില്‍ പണിത റോഡ് നിര്‍മ്മിച്ചത് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ്. ബൊളീവിയയില്‍ 18,953 അടി ഉയരത്തില്‍ നിര്‍മ്മിച്ച റോഡിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്.
എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. നേപ്പാളിലെ തെക്കന്‍ ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്പ് 16,900 അടിയിലുമാണ്. അതേസമയം ഇവിടേക്കൊന്നും റോഡില്ല. ബൊളീവിയയിലെ 18,953 അടി ഉയരത്തിലുള്ള ഉതുറുങ്കു റോഡിന്റെ റെക്കോര്‍ഡാണ് ഉംലിംഗ്ല മറികടന്നത്. പുതിയ പാത ലഡാക്കിലെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
52 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ ടാറിങ് ഇപ്പോഴാണ് പൂര്‍ത്തിയായത്. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ശൈത്യകാലത്ത് നെഗറ്റീവ് 40 ഡിഗ്രിയിലേക്ക് ഊഷ്മാവ് താഴും. സാധാരണ സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ ഓക്സിജന്‍ ലെവലില്‍ ഏകദേശം 50 ശതമാനത്തിന്റെ കുറവുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.
Making of #World's #highest #Motorable Road
â (@BROindia) July 29, 2021
Watch the Mountainous resolve of Proj Himank while constructing the World's highest motorable road at Umlingla Pass..(1/n)@PMOIndia@rajnathsingh@DefenceMinIndia@Gen_VKSingh@AjaybhattBJP4UK @drajaykumar_ias @SpokespersonMoD pic.twitter.com/TB6nJwIpXC
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

