News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

ന്യൂഡല്ഹി: പാര്ലമെന്റില് നിന്നും സസ്പെന്ഡ് ചെയ്ത പ്രതിപക്ഷ എംപിമാര് വിജയ് ചൗക്കിലേക്ക് മാര്ച്ച് നടത്തി. പാര്ലമെന്റിന് അകത്ത് ബിജെപി സര്ക്കാര് ഏകാധിപത്യ പ്രവണതയാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് ഇന്ത്യ മുന്നണി എംപിമാരുടെ പ്രതിഷേധം.
പാർലമെന്റിൽ അല്ലാതെ എംപിമാർ എവിടെ സംസാരിക്കുമെന്ന് ഖാർഗെ ചോദിച്ചു. പാർലമെന്റ് നല്ല നിലയിൽ നടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നില്ല. ഇക്കാര്യങ്ങൾ രാജ്യത്തെ ജനങ്ങളെ അറിയിക്കാനാണ് തീരുമാനമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
നരേന്ദ്രമോദി സര്ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ പറഞ്ഞു. കേന്ദ്രസര്ക്കാരിന്റെ അധാര്മ്മികവും നിയമവിരുദ്ധവുമായ നിലപാടിനെതിരെ നാളെ ജന്തര് മന്ദിറില് ഇന്ത്യ മുന്നണിയുടെ പ്രതിഷേധം സംഘടിപ്പിക്കും. മുന്നണിയിലെ എല്ലാ നേതാക്കളും യോഗത്തില് പങ്കെടുക്കുമെന്നും ഖാര്ഗെ പറഞ്ഞു.
ഇതുകൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ബിജെപി സര്ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഖാര്ഗെ അറിയിച്ചു. പാര്ലമെന്റിലെ പ്രതിഷേധത്തിന് പ്രതിപക്ഷത്തെ 143 എംപിമാരെയാണ് സസ്പെന്ഡ് ചെയ്തിട്ടുള്ളത്. എംപിമാരുടെ മാര്ച്ച് പരിഗണിച്ച് ഡല്ഹിയില് പൊലീസ് കനത്ത സുരക്ഷയാണ് ഏര്പ്പെടുത്തിയിട്ടുള്ളത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'സ്റ്റാര്ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്കിന് മറുപടിയുമായി റിലയന്സ്

'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

