പത്ത് വര്‍ഷം, അമേരിക്കയേക്കാള്‍ വേഗത്തില്‍ ഇന്ത്യ എഐയെ സ്വീകരിക്കും; ശ്രീധര്‍ വെമ്പു

ഇന്ത്യയില്‍ യുപിഐ വ്യാപകമായത് പോലെ, എഐയും സ്വീകാര്യത നേടും.

Sridhar Vembu
Sridhar VembuCenter-Center-Chennai
Edited by :എന്‍ പി അനൂപ്
Last Updated :18 ഫെബ്രുവരി 2026, 5:37 pm IST

ന്യൂഡല്‍ഹി: അമേരിക്കയേക്കാള്‍ വേഗത്തില്‍ ഇന്ത്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എഐ) മുന്നേറുമെന്ന് ഇന്ത്യന്‍ ശതകോടീശ്വരനും സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനുമായ ശ്രീധര്‍ വെമ്പു. പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അമേരിക്കയേക്കാള്‍ വേഗത്തില്‍ എഐയെ സ്വീകരിക്കും എന്നാണ് ശ്രീധര്‍ വെമ്പുവിന്റെ പ്രതികരണം. ഇന്ത്യ എഐ സമ്മിറ്റ് 2026 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ യുപിഐ വ്യാപകമായത് പോലെ, എഐയും സ്വീകാര്യത നേടും. പത്ത് വര്‍ഷം കൊണ്ട് അമേരിക്കയെ പിന്തള്ളുന്ന വളര്‍ച്ച ഇന്ത്യയ്ക്ക് നേടാന്‍ സാധിക്കും. ചെറുപ്പവും ശുഭാപ്തിവിശ്വാസവുമുള്ള സമൂഹമാണ് ഇന്ത്യക്കാരുടേത്. സംശയാലുക്കളായ ജനസംഖ്യ നമുക്കില്ല. ഇത് എഐയുടെ വളര്‍ച്ചയെ സ്വാധീനിക്കും. എഐയെ സ്വീകരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് തുറന്ന മനസ്സാണുള്ളതെന്നും ശ്രീധര്‍ വെമ്പു പറയുന്നു. എഐയില്‍യില്‍ രാജ്യം മുന്നിലെത്തണമെങ്കില്‍, യുവ സംരംഭകരോടും സ്റ്റാര്‍ട്ടപ്പുകളോടും 'ശുഭാപ്തിവിശ്വാസത്തോടെ പരീക്ഷണം നടത്തണം' വെല്ലുവിളികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം എന്നും വെമ്പു വ്യക്തമാക്കി.

ഫെബ്രുവരി 16 ന് ആരംഭിച്ച് 20 വരെ നടക്കുന്ന ഇന്ത്യ എഐ സമ്മിറ്റ് 2026 ഉച്ചകോടിയില്‍ 45-ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സാങ്കേതിക വിദഗ്ധരുമാണ് പങ്കെടുക്കുന്നത്. എഐയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും നേരിട്ടറിയാന്‍ എക്‌സ്‌പോയില്‍ അവസരമുണ്ട്. സമ്മിറ്റിന്റെ മൂന്നാം ദിവസമായ ഇന്ന് ഗവേഷണത്തിനും നൂതന ആശയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സുപ്രധാന സെഷനുകള്‍ ആണ് നടന്നത്.

News Now

Summary

India may be faster in AI adoption than America in 10 yrs says Sridhar Vembu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates