
ജനവാസമേഖലയില്‍ പാക് ഡ്രോണ്‍ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്; ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം സ്ഫോടന ശബ്ദം
ഒരുകുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചണ്ഡീഗഡ്: ഇരുട്ടിന്റെ മറവില്‍ ഇന്നുരാത്രിയിലും പാകിസ്ഥാന്റെ പ്രകോപനം. പഞ്ചാബിലെ ഫിറോസ്പൂരിലെ ജനവാസമേഖലയില്‍ ഡ്രോണ്‍ ആക്രമണം നടത്തി പാകിസ്ഥാന്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ഒരുകുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായി. അത് സൈന്യം തകര്‍ത്തു. വലിയ രീതിയിലുള്ള സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടന ശബ്ദം കേട്ടതായി ശ്രീനഗര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചു. മോര്‍ട്ടാറുകളും ആര്‍ട്ടിലറി ഗണ്ണുകളുമുപയോഗിച്ചുള്ള വെടിവെപ്പാണ് പാകിസ്ഥാന് നടത്തിയത്. കനത്ത ഷെല്ലിങ്ങിന് ഇന്ത്യയും തിരിച്ചടി തുടങ്ങിയത്. ഡ്രോണ്‍ എത്തുന്നതിനൊപ്പം ആര്‍ട്ടിലറി ഫയറിങ്ങും ഒരുമിച്ചാണ് പാകിസ്ഥാന് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
One Pakistani drone has hit a residential area in Firozpur and injured a family. Rushed to hospital for further treatment.#IndiaPakistanWar #IndianArmy #OperationSindhoor #IndianNavy pic.twitter.com/XxikiF9bZI
— Mahant Adityanath 2.0ð¦ (@MahantYogiG) May 9, 2025
ജമ്മുകശ്മീരിലെ രജൗരി, പത്താന്‍കോട്ട്, അഖ്നൂര്‍, സാംബ, ജമ്മു മേഖലകളിലും പഞ്ചാബിലെ അട്ടാരി, ഫിറോസ്പുര്‍, രാജസ്ഥാനിലെ ജെയ്സാല്‍മിര്‍, ഭുജ്, ഗുജറാത്തിലെ കച്ച് എന്നിവിടങ്ങളിലാണ് പാക് ഡ്രോണ്‍ ആക്രമണം. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ടാണ് പാകിസ്ഥാന്റെ ഡ്രോണുകളെത്തിയത്. വ്യോമാക്രമണമുന്നറിയിപ്പിന് പിന്നാലെ ഇവിടങ്ങളില്‍ ബ്ലാക്കൗട്ട് നടപ്പിലാക്കി.
#Pakistan has resumed shelling and there are also reports of a drone having been downed amidst a #blackout in #Jammu. There were also reports of drone sightings in Samba, Pathankot and Jammu.#JammuBlackOut pic.twitter.com/IjlS6EH0W5
— The New Indian Express (@NewIndianXpress) May 9, 2025
പാക് ഡ്രോണുകള്‍ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കി. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പരീക്ഷിക്കാനുള്ള നീക്കമാണ് പാകിസ്ഥാന് നടത്തിയതെന്നാണ് സൂചന. അതേസമയം ഇന്ത്യയുടെ പ്രതിരോധമിസൈലുകളേറ്റ് ഡ്രോണുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദമാണ് തുടര്‍ച്ചയായി ഈ മേഖലയില്‍ കേട്ടത്. ഗുജറാത്തിലെ കച്ചില്‍ 11 പാക് ഡ്രോണുകളാണ് എത്തിയത്. ഇവയെല്ലാം വെടിവെച്ചിട്ടെന്ന് സൈന്യം അറിയിച്ചു.
ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മൂന്ന് സേനാ വിഭാഗങ്ങളുടെയും മേധാവിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ചീഫ് ഓഫ് ഇന്ത്യന്‍ സ്റ്റാഫ് അനില്‍ ചൗഹാന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മേയ് എട്ടിന് രാത്രിയും ഒമ്പതിനു പുലര്‍ച്ചെയും ഇന്ത്യയ്ക്കുനേരെ പാകിസ്ഥാന് ആക്രമണശ്രമം നടത്തിയതായി ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന് പലതവണ വെടിവയ്പ്പും നടത്തി. രാജ്യത്തിന്റെ പരമാധികാരവും തദ്ദേശീയ അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും ഏതു തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈന്യം പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സേനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയുടെ വസതിയിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



