
ഡ്രോണ്‍ ആക്രമണം; സൗദിയുടെ കുറ്റന്‍ എണ്ണ പൈപ്പ് ലൈനില്‍ കേടുപാടുകള്‍; വിതരണം നിര്‍ത്തി, ആഗോള എണ്ണവില ഉയരാന്‍ സാധ്യത
ആക്രമണത്തിന് പിന്നാലെ പൈപ്പ് ലൈന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

റിയാദ്: സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ ഈസ്റ്റ് വെസ്റ്റ് എണ്ണ പൈപ്പ് ലൈനിന് നേരെ ഡ്രോണ്‍ ആക്രമണം. ഇറാഖിന്റെ അതിര്‍ത്തിക്കുള്ളില്‍നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകള്‍ പൈപ്പ് ലൈനില്‍ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സംഭവത്തില്‍ പൈപ്പ് ലൈനിന് കേടുപാടുകള്‍ സംഭവിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ പൈപ്പ് ലൈന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അപകടസാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് പൈപ്പ് ലൈന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് മദീനയ്ക്ക് തെക്കുകിഴക്കായി പൈപ്പ് ലൈന്‍ കേന്ദ്രങ്ങളില്‍ തീപിടിത്തമുണ്ടാവുകയും വന്‍തോതില്‍ പുക ഉയരുകയും ചെയ്യുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും എണ്ണ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സൗദിക്കുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം എക്‌സില്‍ വ്യക്തമാക്കി.
അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടന്നപ്പോള്‍ സൗദി അറേബ്യ എണ്ണ കയറ്റുമതിക്ക് ഉപയോഗിച്ചിരുന്ന പ്രധാന പൈപ്പ് ലൈനിലാണ് ആക്രമണമുണ്ടായത്. പൈപ്പ് ലൈന്‍ വഴിയുള്ള എണ്ണ വിതരണം സൗദി നിര്‍ത്തിയത് ആഗോള എണ്ണ വിപണിയിലും ബാധിച്ചിട്ടുണ്ട്. എണ്ണ വിലയില്‍ വര്‍ധനവുണ്ടായി. ഇതോടൊപ്പം സൗദിയുടെ എണ്ണ കയറ്റുമതി കുറയുന്നത് ക്ഷാമത്തിനും കാരണമായേക്കും.
WHAT TO READ NEXT

'ലോകം ഇന്ത്യയില്‍'; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Drone attack; drone attack on a major Saudi oil pipeline; oil supply halted.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




