
ഇന്ത്യ-ചൈന അതിർത്തിയിൽ പ്രതിരോധം ശക്തം, യുദ്ധം വന്നാലും നേരിടും; കരസേനാ മേധാവി
ആദ്യമായാണ് ദേശീയ കരസേന ദിനത്തിന് ഡൽഹിയല്ലാതെ മറ്റൊരിടം വേദിയാകുന്നത്.

ബെംഗളൂരു: ഇന്ത്യ-ചൈന അതിർത്തിയിൽ ശക്തമായ പ്രതിരോധ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമെന്ന് ഇന്ത്യൻ കരസേന മേധാവി മനോജ് പാണ്ഡ്യേ പറഞ്ഞു. ദേശീയ കരസേന ദിനത്തോട് അനുബന്ധിച്ച് ബെംഗളൂരുവിൽ വെച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ സംബന്ധമായി നിരവധി വെല്ലുവിളികൾ നേരിട്ട വർഷമായിരുന്നു കഴിഞ്ഞു പോയത്. സേനയെ ശക്തിപ്പെടുത്തുന്നതിന് അത് സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകശ്മീരിലെ ജനങ്ങളിലും മാറ്റം സംഭവിച്ചിരിക്കുന്നു. അവർ ഇപ്പോൾ പ്രക്ഷോപങ്ങളെക്കാൾ നല്ല മാറ്റങ്ങളെ ആലോചിച്ചു തുടങ്ങി. ശത്രുക്കൾക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ സാധിക്കുന്നില്ലെന്നും അത്ര മികച്ച രീതിയിലാണ് സേനയും മറ്റ് സുരക്ഷാ സംവിധാനവും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ പാലിക്കുന്നുണ്ടെങ്കിലും അവരുടെ ഭീകര പ്രവർത്തനങ്ങൾ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ദേശീയ കരസേന ദിനത്തിന് ഡൽഹിയല്ലാതെ മറ്റൊരിടം വേദിയാകുന്നത്. നേരത്തെ വ്യോമസേനയുടെ ഫ്ലൈ ഡേ പരേഡും ഡൽഹിയിൽ നിന്നും മാറ്റി ചണ്ഡിഗഡിലാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
