
കുതിച്ചുയര്‍ന്ന് കോവിഡ്; ഇന്നലെ 3,32,730 പേര്‍ക്കു വൈറസ് ബാധ, 2263 മരണം
ഇന്നലെ വരെ 13,54,78,420 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി.
ഇന്ത്യയില്‍ ഇതുവരെ 1,62,63,695 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,36,48,159 പേര്‍ രോഗമുക്തരായി. ഇതുവരെ കോവിഡ് മൂലം മരിച്ചത് 1,86,920 പേര്‍. നിലവില്‍ 24,28,616 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്.
ഇന്നലെ വരെ 13,54,78,420 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി ഇന്നലെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


