ടിപിആര്‍ 4.54; രാജ്യത്ത് ഇന്നലെ 71,365 പേര്‍ക്ക് കോവിഡ്; മരണം 1217

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,211 പേര്‍ രോഗമുക്തരായി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST
Edited by :migrator

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കുറയുന്നു. ഇന്നലെ 71,365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1217 ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്.

അക്ടീവ് കേസുകള്‍ 8,92,828 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 5,05,279 ആയി. ടിപിആര്‍ 4.54 ശതമാനമാണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,211 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 4,10,12,869 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 96.70 ശതമാനമാണ്.

24 മണിക്കൂറിനിടെ 15,71,726 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 170.87 കോടി വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now