അധികാരദണ്ഡ് കൊണ്ടുനടക്കണ്ട; കൊളോണിയൽ രീതി ഉപേക്ഷിച്ച് നാവികസേന 

ഓഫീസിൽ നടക്കുന്ന അധികാരമാറ്റച്ചടങ്ങിൽ ബാറ്റൺ കൈമാറുന്നതു തുടരും

ചിത്രം: ഇന്ത്യൻ നേവി, ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:23 am IST

ന്യൂഡൽഹി: ഓഫീസർ റാങ്കിലുള്ളവർ അധികാരദണ്ഡ് കൊണ്ടുനടക്കുന്ന രീതി ഉപേക്ഷിച്ച് നാവികസേന. ബ്രിട്ടീഷ് കൊളോണിയൽ രീതികൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. യൂണിറ്റ് മേധാവികളുടെ ഓഫീസിൽ ബാറ്റൺ വയ്ക്കാനാണ് നിർദേശം. അതേസമയം ഓഫീസിൽ നടക്കുന്ന അധികാരമാറ്റച്ചടങ്ങിൽ ബാറ്റൺ കൈമാറുന്നതു തുടരും. 

യുദ്ധക്കപ്പലുകളിലെയും നേവൽ ബേസിലെയും കമാൻഡിംഗ് ഓഫീസർമാരും പൊലീസ്, വിജിലൻസ് തുടങ്ങിയ വകുപ്പുകളിലെ ഓഫീസർമാരുമടക്കമുള്ള മുതിർന്ന ഉദ്യോ​ഗസ്ഥർ ഇതുവരെ ബാറ്റൺ വഹിച്ചിരുന്നു. നാവികസേന ഒഴികെയുള്ള സൈനിക വിഭാ​ഗങ്ങൾ ബാറ്റൺ കൊണ്ടുനടക്കുന്നത് തുടരും. 

കൊളോണിയൽ ശേഷിപ്പുകൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി കഴിഞ്ഞവർഷം നാവികസേന പതാകയിൽ മാറ്റം വരുത്തിയിരുന്നു. ചുവന്ന ക്രോസ് ഉള്ള വെള്ള പശ്ചാത്തലത്തിൽ ദേശീയ പതാക ആലേഖനം ചെയ്ത നാവിക പതാകയാണ് മുൻപ് ഉപയോ​ഗിച്ചിരുന്നത്. ഇത് മാറ്റി ഇന്ത്യൻ പൈതൃകം സൂചിപ്പിക്കുന്ന തരത്തിലാണ് പുതിയ പതാക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now