ഫ്രഞ്ച് സൈനികസംഘവും പരേഡിൽ അണിനിരന്നു

രാഷ്ട്രപതിയും പ്രധാനമന്ത്രിയും സല്യൂട്ട് സ്വീകരിക്കുന്നു Source by : പിടിഐ
Last Updated :26 January 2024, 1:14 pm IST

News Now

ന്യൂഡല്‍ഹി: സൈനീകശക്തിയും നാരീശക്തിയും വിളിച്ചോതി ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ വര്‍ണാഭമായ റിപ്പബ്ലിക് ദിന പരേഡ് നടന്നു. രാഷ്ട്രപതി ദേശീയപതാക ഉയര്‍ത്തിയതിനു ശേഷമാണ് പരേഡ് ആരംഭിച്ചത്. പരേഡില്‍ അണിനിരന്നതില്‍ 80 ശതമാനവും വനിതകളാണ്.

രാജ്യത്തിന്റെ പ്രതിരോധക്കരുത്ത് വിളിച്ചോതി മിസൈലുകള്‍, ഡ്രോണുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനിക വാഹനങ്ങള്‍ തുടങ്ങിയ പരേഡില്‍ അണിനിരന്നു. 90 അം ഫ്രഞ്ച് സൈനികസംഘവും 30 പേരടങ്ങുന്ന ബാന്‍ഡ് സംഘവും പരേഡിന് മാറ്റുകൂട്ടി. ഫ്രാന്‍സിന്റെ 2 റഫാല്‍ യുദ്ധവിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി.

രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, വിശിഷ്ടാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ കർത്തവ്യപഥിൽ നടന്ന പരേഡ് വീക്ഷിച്ചു. യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കര്‍ത്തവ്യപഥില്‍ എത്തിയത്.

രാഷ്ട്രപതിയും മാക്രോണും എത്തുന്നു

രാഷ്ട്രപതിയും മാക്രോണും എത്തുന്നു - പിടിഐ

ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരന്നു. വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുത്തു. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണ് അവതരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates