പലസ്തീനിലെ ഇന്ത്യൻ പ്രതിനിധി എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ

റമല്ലയിലെ എംബസി ആസ്ഥാനത്താണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ മരണം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:58 am IST

റമല്ല: പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തി. റമല്ലയിലെ എംബസി ആസ്ഥാനത്താണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ മരണം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു. 

മുകുൾ ആര്യ മികച്ച ഉദ്യോ​ഗസ്ഥനായിരുന്നുവെന്നും മരണ വാർത്ത ‍ഞെട്ടിച്ചെന്നും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അനുസ്മരണ കുറിപ്പിൽ വ്യക്തമാക്കി. 

നേരത്തെ വിദേശകാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ചിട്ടുള്ള മുകുൾ പാരിസിൽ യുനൊസ്കോയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കാബൂളിലും മോസ്ക്കോയിലും ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിട്ടുണ്ട്. ഡൽഹി സ്വദേശിയാണ്. 

ഡൽഹി സർവകലാശാലയിലും ജെഎൻയുവിലും സാമ്പത്തിക ശാസ്ത്രം പഠിച്ച ശേഷം 2008ലാണ് അദ്ദേഹം വിദേശകാര്യ സർവീസിൽ ചേർന്നത്. മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല. പലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now