
വിവാഹ വാര്‍ഷികത്തിന് നാലുദിവസം മാത്രം, അടിപിടിക്കിടെ 32കാരനെ റോഡിലേക്ക് തള്ളി; ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം ( വീഡിയോ)
മധ്യപ്രദേശില്‍ നടുറോഡില്‍ അടിപിടിക്കിടെ ലോറിക്കടിയില്‍പ്പെട്ട് 32കാരന് ദാരുണാന്ത്യം
ഭോപ്പാല്‍: മധ്യപ്രദേശില്‍ നടുറോഡില്‍ അടിപിടിക്കിടെ ലോറിക്കടിയില്‍പ്പെട്ട് 32കാരന് ദാരുണാന്ത്യം. ആര്‍ക്കിടെക്ട് ആയ യുവാവാണ് കൊല്ലപ്പെട്ടത്. വിവാഹവാര്‍ഷികത്തിന് നാലുദിവസം മാത്രം അവശേഷിക്കേയാണ് ഇന്‍ഡോര്‍ സ്മാര്‍ട്ട് സിറ്റി പ്രോജക്ടില്‍ ജോലി ചെയ്യുന്ന യുവാവ് മരിച്ചത്. 32കാരനെ മര്‍ദ്ദിച്ച യുവാവിനും ലോറി ഡ്രൈവര്‍ക്കുമെതിരെ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
ഇന്‍ഡോര്‍ പലാസിയ മേഖലയിലാണ് സംഭവം. സിദ്ധാര്‍ഥ് സോണിയാണ് മരിച്ചത്. ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ സിദ്ധാര്‍ഥ് സഞ്ചരിച്ചിരുന്ന കാര്‍, അബദ്ധത്തില്‍ വികാസ് യാദവിന്റെ സ്കൂട്ടറില്‍ ഇടിച്ചു. കാറില്‍ നിന്ന് പുറത്തിറങ്ങിയ സിദ്ധാര്‍ഥ് വികാസ് യാദവിനോട് ക്ഷമ ചോദിച്ചു. എന്നാല്‍ വികാസ് സിദ്ധാര്‍ഥിനെ അസഭ്യം പറയാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇത് പിന്നീട് അടിപിടിയില്‍ കലാശിച്ചതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വികാസിന്റെ മര്‍ദ്ദനമേറ്റ സിദ്ധാര്‍ഥ്, അതുവഴി കടന്നുവന്ന ലോറിക്കടിയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. അടിപിടിക്കിടെ, വികാസ് തള്ളിയപ്പോള്‍ നിയന്ത്രണംവിട്ട് സിദ്ധാര്‍ഥ്് ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. തത്ക്ഷണം തന്നെ സിദ്ധാര്‍ഥ് മരിച്ചതായി പൊലീസ് പറയുന്നു.
A road-rage scuffle ended in unfortunate death of a youth just 4 days before his wedding anniversary the accused Vikas Yadav pushed him so hard that he fell under the wheels of a truck and was killed @ndtv @ndtvindia pic.twitter.com/QkuBq9Rh16
Anurag Dwary (@Anurag_Dwary) December 18, 2020
വീഡിയോ കടപ്പാട്: Anurag Dwary
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


