തിരക്കുള്ള റോഡ്, സിഗ്നലിലെ സീബ്രാ ലൈനില്‍ യുവതിയുടെ 'കിടിലന്‍' ഡാന്‍സ്; കുരുക്കില്‍ - വീഡിയോ 

ശ്രേയ കല്‍റയാണ് തിരക്കുള്ള റോഡില്‍ നൃത്തം ചെയ്യാന്‍ മുതിര്‍ന്നത്

സീബ്രാ ലൈനിലെ യുവതിയുടെ പ്രകടനം
Last Updated :20 January 2024, 8:49 am IST

ഭോപ്പാല്‍: തിരക്കുള്ള റോഡുകളില്‍ വാഹനം ഓഫായാല്‍ പോലും പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഹോണ്‍ അടിച്ച് ഭയപ്പെടുത്തുന്ന നിരവധി കാഴ്ചകള്‍ കണ്ടിട്ടുണ്ട്. ഒരു നിമിഷം പോലും നില്‍ക്കാന്‍ ക്ഷമയില്ലാതെ ആളുകള്‍ തിടുക്കം കൂട്ടുമ്പോള്‍ വാഹനം ഓടിക്കുന്നവരില്‍ പലര്‍ക്കും സമചിത്തതയോടെ പ്രശ്‌നത്തെ നേരിടാന്‍ കഴിയാതെയും വരാറുണ്ട്. ഇപ്പോള്‍ തിരക്കുള്ള റോഡില്‍ ട്രാഫിക് സിഗ്നലില്‍ യുവതി നൃത്തം വെയ്ക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. എന്നാല്‍ ട്രാഫിക് സിഗ്നല്‍ ചുവപ്പ് കത്തുമ്പോള്‍ സീബ്ര ലൈനിലേക്ക് ഓടിയെത്തി നൃത്തം വെച്ച യുവതി കുരുക്കില്‍പ്പെട്ടു. ട്രാഫിക് നിയമം ലംഘിച്ചതിന് പൊലീസ് നോട്ടീസ് നല്‍കി.

ഇന്‍ഡോറിലാണ് സംഭവം. ശ്രേയ കല്‍റയാണ് തിരക്കുള്ള റോഡില്‍ നൃത്തം ചെയ്യാന്‍ മുതിര്‍ന്നത്. മൂന്ന് ദിവസം മുന്‍പ് യുവതി തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതി റോഡ് മുറിച്ച് കടന്ന് സീബ്ര ലൈനിലേക്ക് ഓടിയെത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈസമയത്ത് കാറുകള്‍ നിര്‍ത്തുന്നതും യുവതി നൃത്തം വെയ്ക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. 

സിഗ്നല്‍ കാത്തുനില്‍്ക്കുന്നവര്‍ യുവതിയുടെ പ്രകടനം കണ്ട് ശ്രദ്ധ തിരിയുന്നതും വീഡിയോയില്‍ കാണാം.യുവതിയുടെ പ്രകടനം കണ്ട് ആളുകള്‍ തടിച്ചുകൂടുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. യുവതി നടത്തിയ പ്രകടനത്തിനെതിരെ നിരവധിപ്പേര്‍ വിമര്‍ശനവുമായി എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now