കിടക്കയില്‍ മൂത്രമൊഴിച്ചു, ഒന്‍പതുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു; വളര്‍ത്തമ്മയ്‌ക്കെതിരെ കേസ് 

മധ്യപ്രദേശില്‍ ഒന്‍പതു വയസുകാരിയോട് ക്രൂരത

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:04 am IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒന്‍പതു വയസുകാരിയോട് ക്രൂരത. കിടക്കയില്‍ മൂത്രം ഒഴിച്ചതിന് ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്ത്രീ പൊള്ളലേല്‍പ്പിച്ചു. വളര്‍ത്തമ്മയായ 40 വയസുകാരിക്കെതിരെ പൊലീസ് കേസെടുത്തു. 

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. നാല്‍പ്പതുകാരിക്കെതിരെ ഐപിസി 294, 323, 324, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയില്‍ ആണെന്നും മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. ഒന്‍പതു വയസ്സുകാരിയെ ഇവര്‍ അടുത്ത ബന്ധുവില്‍നിന്നാണ് ദത്തെടുത്തത്. 

പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റെന്ന് ശിശു ക്ഷേമ സമിതി പ്രസിഡന്റ് പല്ലവി പോര്‍വാള്‍ പറഞ്ഞു. ദത്തെടുത്ത സ്ത്രീ അതിക്രൂരമായാണ് കുട്ടിയോടു പെരുമാറിയതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതിനാല്‍ പോക്‌സോ കുറ്റവും ചുമത്തണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now