
News Now
ന്യൂഡല്ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് രാജ്യാന്തര വിമാന സര്വീസുകള്ക്ക് ഏര്പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഡിസംബര് 31 വരെയാണ് വീണ്ടും നീട്ടിയത്.
കോവിഡ് വ്യാപനത്തിന്റെ തുടക്കമായ മാര്ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാന സര്വീസുകള്ക്ക് വിലക്ക് ഏര്പ്പെടുത്തിയത്. ഇന്ത്യയില് നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്വീസുകളാണ് വിലക്കിയത്. ഇതാണ് തുടര്ച്ചയായി നീട്ടി ഡിസംബര് 31 വരെ നിയന്ത്രണം ഏര്പ്പെടുത്തിയത്. തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്വീസുകള് തുടരുമെന്ന് ഡിജിസിഎ പ്രസ്താവനയില് അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില് തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ല.
രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. എന്നാല് ശൈത്യകാലത്തിലേക്ക് കടന്ന പശ്ചാത്തലത്തില് രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാന് സാധിക്കില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് മുന്കരുതല് നടപടിയുടെ ഭാഗമായി രാജ്യാന്തര വിമാന സര്വീസുകള്ക്കുള്ള വിലക്ക് ഡിസംബര് അവസാനം വരെ നീട്ടാന് സര്ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്ട്ടുകള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







