
ഐഎസ്ആർഒയുടെ സെമി ക്രയോജനിക് എഞ്ചിന്റെ ആദ്യ പരീക്ഷണം വിജയം
ഐഎസ്ആർഒയുടെ സെമി ക്രയോജനിക് എഞ്ചിന്റെ ആദ്യ പരീക്ഷണം വിജയം

ചെന്നൈ: തിരുനെൽവേലിൽ മഹേന്ദ്രഗിരിയിലെ ഇസ്‌റോ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ (ഐപിആർസി) നടത്തിയ ഐഎസ്ആർഒയുടെ സെമി ക്രയോജനിക് എഞ്ചിന്റെ ആദ്യ പരീക്ഷണം വിജയം.
2000കെ എൻ സെമി-ക്രയോജനിക് എഞ്ചിന്റെ ഇന്റർമീഡിയറ്റ് കോൺഫിഗറേഷനിലെ ആദ്യത്തെ സംയോജിത പരീക്ഷണമായിരുന്നു ഇത്. പുതിയ വിക്ഷേപണ വാഹനങ്ങൾക്കായി 2000 കെഎൻ ത്രസ്റ്റ് എഞ്ചിൻ വികസിപ്പിക്കുന്നതിലേക്കുള്ള ചുവടുവയ്പ്പായിരുന്നു പരീക്ഷണമെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്‌തു.
പവർ ഹെഡ് ടെസ്റ്റ് ആർട്ടിക്കിൾ (പിഎച്ച്ടിഎ) എന്ന് പേരിട്ടിരിക്കുന്ന ഇന്റർമീഡിയറ്റ് കോൺഫിഗറേഷനിൽ ത്രസ്റ്റ് ചേമ്പർ ഒഴികെയുള്ള എല്ലാ സംവിധാനങ്ങളും ഉൾപ്പെടുന്നതാണ്. ചെറിയ മർദവും ഉയർന്ന മർദവുമുള്ള ടർബോ പമ്പുകൾ, ഗ്യാസ് ജനറേറ്റർ, നിയന്ത്രണ ഘടകങ്ങൾ എന്നിവയുൾപ്പെടെ പ്രൊപ്പല്ലന്റ് ഫീഡ് സിസ്റ്റത്തിന്റെ രൂപകൽപ്പനയിൽ പദ്ധതിയിട്ടിരിക്കുന്ന ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഈ പരീക്ഷണമെന്ന് ട്വീറ്റിൽ പറയുന്നു.
ഇന്ത്യൻ വ്യവസായ പങ്കാളിത്തത്തോടെ 2000 കെഎൻ ത്രസ്റ്റ് ഉള്ള സെമി ക്രയോജനിക് എഞ്ചിന്റെ രൂപകല്പനയും വികസനവും ഇസ്രോയുടെ എൽപിഎസി ഏറ്റെടുത്തതായി ഐഎസ്ആർഒ അറിയിച്ചു. ലിക്വിഡ് ഓക്സിജനിൽ പ്രവർത്തിക്കുന്ന എഞ്ചിൻ, ഭാവി വിക്ഷേപണ വാഹനങ്ങളുടെ ബൂസ്റ്റർ ഘട്ടങ്ങൾക്ക് ശക്തി നൽകും. പൂർണമായ എഞ്ചിനും അതിന്റെ യോഗ്യതയും സംയോജിപ്പിക്കുന്നതിന് മുമ്പുള്ള ഒരു പ്രധാന നാഴികക്കല്ലായിരുന്നു ബുധനാഴ്ചത്തെ പരീക്ഷണമെന്ന് ഏജൻസി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
