

ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്റ്റോഫോറെറ്റിയാണ് ആശംസകളുമായെത്തിയത്
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനായി ഒരുങ്ങുന്ന വേളയിൽ ഇന്ത്യയെ തേടി ഒരു സ്പെഷ്യൽ ആശംസയെത്തി. ബഹിരാകാശത്ത് നിന്നെത്തിയ വിഡിയോ സന്ദേശത്തിലാണ് ഇന്ത്യക്ക് വിജയാശംസകൾ നേർന്നിരിക്കുന്നത്. ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്റ്റോഫോറെറ്റിയാണ് ആശംസകളുമായെത്തിയത്.
രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയായ എഎസ്ആർഒയുടെ ഗഗൻയാൻ പദ്ധതിയെ കുറിച്ച് പരാമർശിക്കുന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യ ദിന ആശംസകളും നേർന്നിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് വിഡിയോ പങ്കുവെച്ചത്.
ഒരു മിനിറ്റ് 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ 2023ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുക്കുന്ന ഐഎസ്ആർഒയ്‌ക്ക് ആശംസകൾ നേരുന്നെന്നാണ് ക്രിസ്റ്റോഫോറെറ്റി പറയുന്നത്. നാസയും ഐഎസ്ആർഒയും തമ്മിലുള്ള സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തെക്കുറിച്ചും ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്കായി അന്താരാഷ്‌ട്ര ബഹിരാകാശ ഏജൻസി ഐഎസ്ആർഒയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുകയാണെന്നും വ്യക്തമാക്കി.
Sky is not the limit!
â Taranjit Singh Sandhu (@SandhuTaranjitS) August 12, 2022
Good wishes from #space ISS @Space_Station as #India celebrates #75YearsofIndependence
Appreciate @AstroSamantha for the warm message. @NASA @isro @esa
Delighted to share on birth anniv of #VikramSarabhai , pic.twitter.com/tT2OsoCjb4
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








