
ആരുമായും സഖ്യത്തിനില്ല; ദള്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ദേവഗൗഡ
എന്‍ഡിഎയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകളെ ഗൗഡ തള്ളി

ബംഗളൂരു: ആരുമായും സഖ്യമില്ലാതെയായിരിക്കും ജനതാ ദള്‍ (എസ്) ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ. എന്‍ഡിഎയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകളെ ഗൗഡ തള്ളി.
എത്ര സീറ്റ് ജയിക്കും എന്നതല്ല വിഷയം. അത് അഞ്ചോ ആറോ മൂന്നോ രണ്ടോ ആയിക്കോട്ടെ. സ്വതന്ത്രമായി ആയിരിക്കും ജനതാ ദള്‍ തെരഞ്ഞെടുപ്പിനെ നേരിടുക. പാര്‍ട്ടി ശക്തമായ സീറ്റുകളില്‍ മാത്രമായിരിക്കും മത്സരിക്കുക. സീറ്റുകള്‍ ഏതൊക്കെയെന്ന് പ്രവര്‍ത്തകരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ദേവഗൗഡ പറഞ്ഞു.
ജനതാ ദള്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. പാര്‍ട്ടി നേതാവും ഗൗഡയുടെ മകനുമായ എച്ച്ഡി കുമാരസ്വാമി ഇതു നിഷേധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു പ്രതികരണം ആരാഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് കുമാരസ്വാമി പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി


