കങ്കണക്ക് ഹൃത്വിക്കിനോട് ലൈംഗികാസക്തി, എല്ലാ പരിധിയും വിട്ടു; അർണാബിന്റെ ചാറ്റ്
നടൻ ഹൃത്വിക് റോഷനുമായുള്ള താരത്തിന്റെ ബന്ധത്തെക്കുറിച്ചാണ് ചാറ്റിൽ പറയുന്നത്
ന്യൂഡൽഹി; മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നത് വൻ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. നടി കങ്കണ റണാവത്തിനെതിരെയും ചാറ്റിൽ പരാമർശമുണ്ട്. നടൻ ഹൃത്വിക് റോഷനുമായുള്ള താരത്തിന്റെ ബന്ധത്തെക്കുറിച്ചാണ് ചാറ്റിൽ പറയുന്നത്. കങ്കണക്ക് 'ഇറോട്ടോമാനിയ' ആണെന്നാണ് അർണബ് പറഞ്ഞത്.
ഹൃത്വിക്കിനോട് കങ്കണയ്ക്ക് ലൈംഗികാസക്തിയാണെന്നും നടി പരിധി കടന്നെന്നും ചാറ്റിൽ കുറിച്ചിട്ടുണ്ട്. എല്ലാ പരിധിയും വിട്ടു ഇപ്പോൾ കങ്കണയെ ആളുകൾക്കു പേടിയാണ്. വൈകാതെ നടിയെ ആളുകൾ ബഹിഷ്കരിക്കും എന്നും അർണബ് പറയുന്നു. ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയുമായി അർണബ് നടത്തിയ ചാറ്റാണ് പുറത്തുവന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ ചാറ്റിലുള്ളത്.
Arnab on Kangana and Hrithik.
â Mohammed Zubair (@zoo_bear) January 15, 2021
"Seriously she has erotomania"
"What's that?"
"that she is sexually possessed with him"#ArnabGoswami #ArnabGate pic.twitter.com/Jxh6hyK3XS
ബാലാക്കോട്ട് ആക്രമണം അർണബ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ചാറ്റുകൾ സൂചിപ്പിക്കുന്നുവെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 'നമ്മൾ ഇത്തവണ ജയിക്കും' എന്നായിരുന്നു പുൽവാമ ആക്രമണം അറിഞ്ഞതിനു ശേഷം അർണബിന്റെ പ്രതികരണം. 2019 ഫെബ്രുവരി 23ന് നടന്ന ചാറ്റുകളാണ് പുറത്തുവന്നത്. 2019 ഫബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചതെന്നും ചാറ്റിൽ പറയുന്നതായ വാർത്ത നേരത്തെ വന്നിരുന്നു. പാക്കിസ്ഥാനുള്ള തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണം 3 ദിവസം മുൻപേ അർണബ് അറിഞ്ഞിരുന്നുവെന്നും ചാറ്റുകൾ സൂചിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


