
ദേശീയ നേതൃത്വം പറഞ്ഞാൻ രാജി; പകരം ആളില്ലാത്ത പ്രശ്നം ഇല്ലെന്ന് യെഡിയൂരപ്പ
പകരക്കാനില്ലാത്ത പ്രശ്‌നം കൊണ്ടല്ല താൻ രാജിവയ്ക്കാത്തതെന്നും യെഡിയൂരപ്പ

ബംഗളുരു: ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയുമെന്ന് കർണാടക മുഖ്യമന്തി ബി എസ് യെഡിയൂരപ്പ. ബിജെപി വൈസ് പ്രസിഡൻറും മകൻ ബി വൈ വിജയേന്ദ്രയും ദേശീയ അധ്യക്ഷൻ ജെ പി നഡ്ഢയുമായി കൂടിക്കാഴ്ച നടത്തിയതിൻറെ പിറ്റേന്നാണ് യെഡിയൂരപ്പ നിലപാടറിയിച്ചത്.
'ദേശീയ നേതൃത്വവത്തിന് എന്നിൽ വിശ്വാസമുള്ളിടത്തോളം കാലം താൻ മുഖ്യമന്ത്രിയായി തുടരും. പുറത്തുപോകാൻ അവർ പറയുന്ന നിമിഷം ഞാൻ രാജിവെക്കും. തുടർന്നുള്ള കാലം സംസ്ഥാനത്തിൻറെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകും. എൻറെ നിലപാട് വ്യക്തമാണ്. അവർ എനിക്ക് ഒരു അവസരം തന്നു. അത് പരമാവധി നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ് ഞാൻ. മറ്റെല്ലാം ദേശീയ നേതൃത്വത്തിൻറെ കൈകളിലാണ്', യെഡിയൂരപ്പ പ്രതികരിച്ചു.
പകരക്കാനില്ലാത്ത പ്രശ്‌നം കൊണ്ടല്ല താൻ രാജിവയ്ക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'രാജ്യത്തെ ഏതൊരു സംസ്ഥാനത്തും ഒരു പകരക്കാരൻ ഉണ്ടാരകും. കർണാടകയിൽ അങ്ങനെയൊരാൾ ഇല്ലെന്ന് ഞാൻ കരുതുന്നില്ല. കേന്ദ്ര നേതൃത്വത്തിന് എന്നിൽ വിശ്വാസമുള്ളിടത്തോളം ഞാൻ തുടരും', യെഡിയൂരപ്പ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



