നാളെയാണ് വോട്ടെടുപ്പ്; ഗ്യാസ് സിലിണ്ടറിന് മുന്നില്‍ പ്രാര്‍ഥന നടത്തി ഡികെ ശിവകുമാര്‍
വിലക്കയറ്റത്തെ കുറിച്ച് വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കാന്‍ ഗ്യാസ് സിലിണ്ടറിന് മുന്നില്‍ പ്രാര്‍ഥന നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പിന്റെ വോട്ടിങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, വിലക്കയറ്റത്തെ കുറിച്ച് വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കാന്‍ ഗ്യാസ് സിലിണ്ടറിന് മുന്നില്‍ പ്രാര്‍ഥന നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. മേശപ്പുറത്ത് വച്ചിരുന്ന ഗ്യാസ് സിലിണ്ടറില്‍ മാലയിട്ട് തേങ്ങയും വാഴപ്പഴവും ഉള്‍പ്പടെ വച്ചായിരുന്നു പ്രാര്‍ഥന. സിലിണ്ടറിന് മുന്നില്‍ കര്‍പ്പൂരം കത്തിച്ച് ആരതി നടത്തുകയും അതിന് മുന്നില്‍ വണങ്ങുകയും ചെയ്തു.
വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് സിലിണ്ടര്‍ നോക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഓര്‍ക്കണമെന്ന് ശിവകുമാര്‍ പറഞ്ഞു. ഇത് പിന്തുടരാന് മാത്രമാണ് ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
à²à³à²ªà²¿à²¸à²¿à²¸à²¿ à²à²à³à²°à²¿à²¯à²²à³à²²à²¿ à²à²à²¦à³ à²à²²à³à²ªà²¿à²à²¿ ಸಿಲಿà²à²¡à²°à³âà²à³ ಪà³à²à³ ನà³à²°à²µà³à²°à²¿à²¸à²¿à²¦à³. ನಾಳೠà²à²°à³à²¨à²¾à²à²à²¦ à²à²µà²¿à²·à³à²¯à²µà²¨à³à²¨à³ à²à²¯à³à²à³à²®à²¾à²¡à³à²µ ಮಹತà³à²µà²¦ ದಿನ. ಮರà³à²¯à²¦à³ ಪà³à²°à²¤à³ ಮತದಾರರೠನಿಮà³à²® ಮನà³à²¯ ಸಿಲಿà²à²¡à²°à³âà²à³ ನಮಸà³à²à²¾à²° ಮಾಡಿ ರಾà²à³à²¯à²¦ à²à²¡à²³à²¿à²¤à²µà²¨à³à²¨à³ ಯಾರಿà²à³ ನà³à²¡à²¬à³à²à³à²à²¦à³ ನಿರà³à²§à²°à²¿à²¸à²¿.#KarnatakaAssemblyElection2023 pic.twitter.com/ChRLStEHIV
â DK Shivakumar (@DKShivakumar) May 9, 2023
ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പോളിങ് ബൂത്തുകളില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ ഒരു സിലിണ്ടര്‍ സൂക്ഷിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു. കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. മെയ് പതിമൂന്നിനാണ് വോട്ടെണ്ണല്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


