ബിജെപി വിട്ടുവന്ന മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടിക്ക് ഉള്‍പ്പെടെ സീറ്റ് നല്‍കി കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്ത്

സിദ്ധരാമയ്യ, ഫയല്‍ ചിത്രം
Last Updated :20 January 2024, 9:19 am IST

News Now

ബംഗളൂരു: ബിജെപി വിട്ടുവന്ന മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടിക്ക് ഉള്‍പ്പെടെ സീറ്റ് നല്‍കി കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്ത്. സാവടി അത്തനിയില്‍ നിന്ന് ജനവിധി തേടും. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോലാറില്‍ സീറ്റില്ല. വരുണയ്ക്ക് പുറമേ കോലാറില്‍ നിന്ന് മത്സരിക്കാനും സിദ്ധരാമയ്യ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെയ് 10നാണ് കര്‍ണാടക തിരഞ്ഞെടുപ്പ്.

കോലാര്‍ സീറ്റില്‍ കൊത്തൂര്‍ മഞ്ജുനാഥ് ആണ് മത്സരിക്കുക. സിദ്ധരാമയ്യയെ രണ്ടു സീറ്റുകളില്‍ മത്സരിപ്പിക്കുന്നതിനെ മുതിര്‍ന്ന നേതാക്കളായ ഡി കെ ശിവകുമാറും ഡി പരമേശ്വരയും എതിര്‍ത്തിരുന്നു. ആകെ 43 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിച്ചത്. ഇനിയും 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്. 

ഒന്നാംഘട്ട പട്ടികയില്‍ പ്രമുഖ നേതാക്കന്മാരുടെ സീറ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യ വരുണയില്‍ നിന്നും ഡി കെ ശിവകുമാര്‍ കനകപുരയില്‍ നിന്നുമാണ് മത്സരിക്കുക. കൊരട്ടഗെരെയില്‍ ജി പരമേശ്വര, ബാബലേശ്വരില്‍ എം ബി ഭാട്ടില്‍, ഗാന്ധിനഗറില്‍ ദിനേശ് ഗുണ്ടു റാവുവും മത്സരിക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെ ചിതപുരിലാണ് ജനവിധി തേടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates