
കേരളത്തില്‍ ശമനമാവാതെ കോവിഡ്; രാജ്യത്ത് ഏറ്റവും കുടുതല്‍ രോഗികള്‍
കേരളത്തിലും മഹാരാഷ്ട്രയിലുമായാണ് കോവിഡ് ബാധിതരില്‍ 65 ശതമാനവും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരില്‍ 39.7 ശതമാനവും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. 1,84,182 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 73,121 പേരും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിലും മഹാരാഷ്ട്രയിലുമായാണ് കോവിഡ് ബാധിതരില്‍ 65 ശതമാനവും. രാജ്യത്തെ ആകെ ആക്ടിവ് കേസുകളുടെ 25 ശതമാനമാണ് മഹാരാഷ്ട്രയില്‍ ഉള്ളത്-46,057 പേര്‍. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ 1.73 ശതമാനം മാത്രമാണ് ആക്ടിവ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നു രാവിലെ എട്ടു മണിവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 16,15,504 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്. ഇന്നലെ മാത്രം 33,303 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് 96.83 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയത് കേരളത്തിലാണ്. 5173 പേരാണ് ഒറ്റ ദിനം കേരളത്തില്‍ രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ 1743 പേര്‍ വൈറസ് മുക്തരായി.
കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 1,53,470 പേരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍



