ഒരു കോടി രൂപ വരുന്ന വായ്പ തിരിച്ചടക്കുന്നതില്‍ നിന്ന് രക്ഷപെടാനാണ് മരണത്തില്‍ 51കാരന്‍ ആള്‍മാറാട്ടം നടത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

മുംബൈ: സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് വരുത്തി തീര്‍ത്ത് രക്ഷപെടാനുള്ള ശ്രമം പൊളിച്ച് പുനെ പൊലീസ്. ഒരു കോടി രൂപ വരുന്ന വായ്പ തിരിച്ചടക്കുന്നതില്‍ നിന്ന് രക്ഷപെടാനാണ് മരണത്തില്‍ 51കാരന്‍ ആള്‍മാറാട്ടം നടത്തിയത്. 

നവംബര്‍ 20നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ഹിന്‍ചേവാദ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുത്തി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. കൊലയ്ക്ക് ശേഷം മൃതദേഹം കത്തിച്ചു. രണ്ട് മൊബൈല്‍ നമ്പറുകളും, പകുതി കത്തിയ വസ്ത്രങ്ങളുമാണ് മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചത്. 

ഈ മൊബൈല്‍ നമ്പറുകളില്‍ ഒരാളെ ബന്ധപ്പെട്ടപ്പോള്‍ വൈസിഎം ഹോസ്പിറ്റലിന് സമീപത്ത് നില്‍ക്കുന്ന ഭിക്ഷക്കാരന്‍ തന്നോട് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഈ പ്രദേശത്ത് നിന്ന് കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഈ ഭിക്ഷക്കാരനേയും, വാകാഡ് പ്രദേശത്ത് നിന്ന് ഒരാളേയും കാണാതായതായി പൊലീസ് കണ്ടെത്തി. 

ഇരുവരും ഒരുമിച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കാണാതായവരില്‍ ഒരാളുടെ സ്യൂട്ട് കേസില്‍ നിന്ന് 7-8 ആളുകളുടെ പേര് കണ്ടെത്തി. താന്‍ മരിക്കുകയോ, തന്നെ കാണാതാവുകയോ ചെയ്താല്‍ ഇവരാവും ഉത്തരവാദികള്‍ എന്നാണ് ഇതില്‍ എഴുതിയിരുന്നത്. മെഹ്ബൂമ് ദാസ്താഗിര്‍ ഷെയ്ക് എന്ന ആളെയാണ് കാണാതായത് എന്ന് പൊലീസിന് വ്യക്തമായി. 

80 ലക്ഷം രൂപ ഇയാള്‍ പലരില്‍ നിന്നായി വായ്പ എടുത്തിരുന്നു. ഇതോടെ കടം തിരികെ കൊടുക്കാതിരിക്കാന്‍് വേണ്ടി ഇയാള്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്ന് പൊലീസിന് വ്യക്തമായി. ഒടുവില്‍ ദൗന്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് ഇയാളെ കണ്ടെത്തി. തന്റെ സുഹൃത്ത് സന്ദീപ് മെയ്ന്‍കാറിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates