
ട്യൂഷനെത്തിയ 16കാരിയെ പീഡിപ്പിച്ചു; 40കാരനായ ബയോളജി അധ്യാപകൻ അറസ്റ്റിൽ
ട്യൂഷനെത്തിയ 16കാരിയെ പീഡിപ്പിച്ചു; 40കാരനായ ബയോളജി അധ്യാപകൻ അറസ്റ്റിൽ

കൊൽക്കത്ത: 16കാരിയെ ട്യൂഷൻ എടുക്കുന്ന അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അധ്യാപകനായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. കൊൽക്കത്ത എക്പാൽബോറ പ്രദേശത്താണ് സംഭവം.
പെൺകുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടി രഹസ്യ മൊഴി നൽകി. പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ ഇയാൾ ബലം പ്രയോഗിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ഇയാളുടെ വീട്ടിൽ നിന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം



