പെൺവേഷം കെട്ടി മഴയത്ത് കൊല്‍ക്കത്ത ഫ്ലൈ ഓവറില്‍ യൂട്യൂബറിന്റെ നൃത്തം ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍, കേസ് ( വീഡിയോ)
സംഭവത്തില്‍ സാന്‍ഡി സാഹയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തു
കൊല്‍ക്കത്ത : ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തെറ്റായി പരസ്യം നല്‍കിയതിലൂടെ വിവാദത്തില്‍ ഇടംപിടിച്ച കൊല്‍ക്കത്ത മാ ഫ്ലൈ ഓവറില്‍ യൂട്യൂബറിന്റെ നൃത്തം. കഴിഞ്ഞദിവസമാണ് സാന്‍ഡി സാഹ എന്ന യുവാവ് പാലത്തില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്ത് ഡാന്‍സ് വീഡിയോ ഷൂട്ട് ചെയ്തത്.
സംഭവത്തില്‍ സാന്‍ഡി സാഹയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. കൊല്‍ക്കത്ത പൊലീസ് ആസ്ഥാനത്ത് ഹാജരാകാനും സാന്‍ഡി സാഹയോട് നിര്‍ദേശിച്ചിട്ടുണ്ട്.
കനത്ത മഴയ്ക്കിടെ മേല്‍പ്പാലത്തില്‍ വെച്ച് ചിത്രീകരിച്ച ഡാന്‍സ് വീഡിയോ സാന്‍ഡി, ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. നൃത്തത്തിനിടെ പാലത്തിലൂടെ വാഹനങ്ങള്‍ തുരുതുരാ പോകുന്നതും വീഡിയോയില്‍ കാണാം.
ശില്‍പ്പഷെട്ടി അഭിനയിച്ച ഷൂള്‍ എന്ന ചിത്രത്തിലെ മെയ്ന്‍ ആയി ഹൂണ്‍ യുപി ബീഹാര്‍ ലൂട്ട്നെ എന്ന ഗാനരംഗമാണ് സാന്‍ഡി പുനരാവിഷ്കരിച്ചത്. സാന്‍ഡി സാഹ ഷെയര്‍ ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. ഇതുവരെ 1.4 ദശലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യത്തിലാണ് കൊല്‍ക്കത്ത ഫ്ലൈ ഓവര്‍ തെറ്റായി നല്‍കിയത്. ഈ മാസം ആദ്യമായിരുന്നു ഇങ്ങനെ ബിജെപി സര്‍ക്കാര്‍ പരസ്യം പ്രസിദ്ധീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍


