
News Now
പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

ഇംഫാല്: വര്ഗീയ സംഘര്ഷമുണ്ടായ മണിപ്പൂരില് സംഘര്ഷം തുടരുന്നതിനിടെ, രക്ഷിക്കണമെന്ന അപേക്ഷയുമായി സൈനികന്റെ കാല്ക്കല് വീണ് സ്ത്രീകള്. കുക്കി സമുദായത്തില്പ്പെട്ട വനിതകളാണ് അസം റൈഫിള്സ് സൈനിക വിഭാഗത്തിലെ ജവാന്റെ കാല്ക്കല് വീണ് അപേക്ഷിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുകയാണ്.
കലാപം നേരിടാനായി കുക്കികള്ക്ക് സ്വാധീനമുള്ള കാങ്പോക്പി മേഖലയില് സുരക്ഷയ്ക്കായി അസം റൈഫിള്സിനെ വിന്യസിച്ചിരുന്നു. ഇപ്പോള് അസം റൈഫിള്സിനെ പിന്വലിച്ച് സംസ്ഥാന പൊലീസിന് സുരക്ഷാ ചുമതല ഏല്പ്പിക്കാനാണ് മണിപ്പൂര് സര്ക്കാര് ആലോചിക്കുന്നത്. ഇതറിഞ്ഞതോടെയാണ് കുക്കി വനിതകള് അസം റൈഫിള്സ് ജവാന്റെ കാലു പിടിച്ച് തങ്ങളെ ഉപേക്ഷിച്ച് പോകരുതെന്ന് അപേക്ഷിച്ചത്.
Manipur Horror: A Heartbreaking Moment
â তনà§à¦®à¦¯à¦¼ l TÍanmoy l (@tanmoyofc) August 3, 2023
The #Kuki_Zo women are begging Army not to leave them.#BirenSingh plans to replace all Army with State Forces. And the #Kuki_Zo people have no faith in the State Forces.
This shows that people no longer have faith in the Chief Minister.⦠pic.twitter.com/bUtX2yfDXH
സംസ്ഥാന പൊലീസിനെ വിശ്വാസമില്ലെന്നാണ് കുക്കി വനിതകള് പറയുന്നത്. സര്ക്കാരിന്റെ നീക്കത്തിനെതിരെ കുക്കി വനിതകള് ധര്ണ നടത്തി പ്രതിഷേധിച്ചിരുന്നു. ഇംഫാല് വെസ്റ്റുമായി അതിര്ത്തി പങ്കിടുന്നതാണ് കുക്കികള് കൂടുതലായി താമസിക്കുന്ന കാങ്പോക്പി. അസം റൈഫിള്സ് പിന്മാറിയാല് മെയ്തി വിഭാഗം വീണ്ടും തങ്ങളെ ആക്രമിക്കുമെന്നാണ് കുക്കി വനിതകളുടെ ആശങ്ക. ഇതു കണക്കിലെടുത്ത് പ്രദേശത്തു നിന്നും പിന്മാറാനുള്ള നീക്കം അസം റൈഫിള്സ് ഉപേക്ഷിച്ചിട്ടുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



